"> ജീര റൈസ് | Malayali Kitchen
HomeRecipes ജീര റൈസ്

ജീര റൈസ്

Posted in : Recipes on by : Sandhya

ചേരുവകൾ

ബസുമതി അരി – 1 കപ്പ്
കറുകയില – 1
കറുകപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പു – 5
ഏലക്ക – 2
ജീരകം – 2 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
മല്ലിയില അറിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍.

തയ്യാറാക്കുന്ന വിധം

ആദ്യമായി വേവിച്ചു വച്ച ചോറു കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ബസുമതി അരി കഴുകി ഊറ്റി ഉപ്പിട്ട് വേവിച്ചു വെക്കുക.ചൂടായ പാത്രത്തില്‍ നെയ്യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ചു വച്ച അരി ചേര്‍ത്ത് ഉടഞ്ഞു പോകാതെ പതുക്കെ യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക.5 മിനുട്ട് ചെറുതീയില്‍ അടച്ചു വച്ചു വേവിച്ച ശേഷം മുകളില്‍ മല്ലിയില തൂവി അടുപ്പില്‍ നിന്നും മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *