"> 'കാജു കാട്ട്‌ലി' | Malayali Kitchen
HomeRecipes ‘കാജു കാട്ട്‌ലി’

‘കാജു കാട്ട്‌ലി’

Posted in : Recipes on by : Sandhya

ചേരുവകൾ:

അണ്ടിപ്പരിപ്പ് -250ഗ്രാം
പഞ്ചസാര -8 ടേബിൾ സ്​പൂൺ
നെയ്യ് -1.5ടേബിൾ സ്​പൂൺ
പാൽ പൊടി -3ടേബിൾ സ്​പൂൺ
വെള്ളം-4 ടേബിൾ സ്​പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യമായി അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുത്തു അരിച്ചെടുക്കുക. ഒരു പാനിൽ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് അലിയിച്ചെടുക്കുക. പഞ്ചസാര ലായനി കയ്യിൽ ഒട്ടുന്ന പരിവമായാൽ അതിലേക്ക്​ പൊടിച്ചുവെച്ച അണ്ടിപ്പരിപ്പ്‌ ചേർത്ത് കൊടുത്തു ഒന്ന് യോജിപ്പിച്ചെടുക്കുക. ശേഷം പാൽപ്പൊടി ചേർത്ത് കൊടുക്കുക. നെയ്യ് ഒഴിച്ച് കൊടുത്തു എല്ലാം കൂടെ നന്നായി യോജിപ്പിച്ചെടുത്ത്​ തീ ഓഫ് ചെയ്യുക.

ഒരു ബട്ടർ പേപ്പറിൽ അൽപം നെയ്യ് തടവി അതിലേക് ഈ മാവ് ഇട്ടു കൊടുത്തു നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു ചപ്പാത്തി കുഴൽ കൊണ്ട് മാവ് ഒന്ന് പരത്തിയെടുത്ത്​ ഇഷ്​ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. രുചിയൂറും കാജു ബർഫി/കാട്ട്‌ലി റെഡി.

Leave a Reply

Your email address will not be published. Required fields are marked *