31 October, 2021
ഉഴുന്ന് ചമ്മന്തി

ഉഴുന്ന് 1/2 കപ്പ്
തേങ്ങ ചിരകിയത് 1/2 കപ്പ്
വറ്റൽ മുളക് 5 എണ്ണം
ചുവന്നുള്ളി 8 എണ്ണം
വാളൻപുളി നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില ഒരു തണ്ട്
ഉപ്പ് 1tsp
വെളിച്ചെണ്ണ 3tbsp
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി കഴുകി ഉണങ്ങിയെടുത്ത ഉഴുന്നിട്ട് ഗോൾഡൻ ബ്രൗൺ കളറാകുന്നവരെ ഇളക്കുക.ശേഷം മറ്റ് ingredients ഉം ഉപ്പും ചേർത്ത് brown colour ആകുന്നവരെ ഇളക്കുക. ഇത് ഒരു പാത്രത്തിലോട്ട് മാറ്റുക.തണുത്തതിനു ശേഷം അരച്ചെടുക്കുക. നമ്മുടെ ടേസ്റ്റിയായിട്ടുള്ള ഉഴുന്നു ചമ്മന്തി തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ.