31 October, 2021
ഇലയട

ചേരുവകൾ :
അരിപൊടി -1 കപ്പ്
ജീരകം -1/4 tsp
തേങ്ങാ -1 കപ്പ്
ശർക്കര -200gm
ഏലക്ക പൊടി -1/4 tsp
ഉപ്പ് , തിളച്ച വെള്ളം
ഉണ്ടാക്കുന്ന വിധം :
ഒരു ബൗളിൽ അരിപൊടി ,ജീരകം ,ആവശ്യത്തിനുള്ള ഉപ്പ് ഇട്ടു തിളച്ച വെള്ളം ഒഴിച്ച് നന്നായി മാവ് നന്നായി കുഴച്ചെടുക്കുക .ഫില്ലിംഗ് നു വേണ്ടി തേങ്ങയും ശർക്കര ഉരുക്കിയതും ,ഏലക്ക പൊടിയും നന്നായി ഒരു പാനിൽ എട്ടു മിക്സ് ചെയ്ത് എടുത്തശേഷം ഒരു വാഴ ഇലയിൽ ഉരുള ആക്കിയ മാവ് വെച്ച് പരത്തിയ ശേഷം ഫില്ലിംഗ് വെച്ചു ഇല മടക്കി 10 മിനിറ്റ് ആവിയിൽ വേവിക്കുമ്പോൾ കൊതിയൂറും ഇല അട റെഡി