"> ചെമ്മീൻ കുരുമുളക് റോസ്റ്റ് | Malayali Kitchen
HomeRecipes ചെമ്മീൻ കുരുമുളക് റോസ്റ്റ്

ചെമ്മീൻ കുരുമുളക് റോസ്റ്റ്

Posted in : Recipes on by : Vaishnavi

ചേരുവകൾ :
ചെമ്മീൻ -1 kg
പെരട്ടി വെക്കാൻ വേണ്ടി :
മഞ്ഞൾ പൊടി :1/4 tsp
മുളക് പൊടി -1tsp
ഉപ്പ് -1 tsp
നാരങ്ങ നീര് -1 no
വെളിച്ചെണ്ണ ഫ്രൈ ചെയ്യാൻ ആവശ്യമായത്
മസാലക്കു വേണ്ടി :
വെളിച്ചെണ്ണ -1 tbsp
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 1/2 tbsp
പച്ചമുളക് -4 nos
ചുവന്നുള്ളി -25 nos
മഞ്ഞൾ പൊടി -1/4 tsp
കുരുമുളക് പൊടി – 1 1/2 tbsp
തക്കാളി -1, പുളി വെള്ളം
ഗരം മസാല -1/4 tsp
ഉപ്പ് , കറി വേപ്പില ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ആദ്യം തന്നെ ചെമ്മീൻ മഞ്ഞൾ പൊടി , മുളക് പൊടി ,ഉപ്പ് , നാരങ്ങ നീര് എന്നിവ ചേർത്ത് ഒരു 10 മിനിറ്റ് പെരട്ടി വെക്കുക .ശേഷം ചെമ്മീൻ വറുത്തു കോരി മാറ്റി വെക്കാം .ഇനി മസാലക്ക് വേണ്ടി വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് , ചുവന്നുള്ളി എന്നിവ വഴറ്റാം , ശേഷം പൊടികളും തക്കാളിയും ചേർത്ത് വഴറ്റി എടുക്കാം .ഇ സമയത്തു പുളി വെള്ളം കൂടി ചേർത്ത് വറുത്ത ചെമ്മീനും , ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് മിക്സ് ആക്കി ഒരു 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം . ശേഷം ഗരം മസാലയും ,ആവശ്യത്തിന് കറി വേപ്പിലയും ചേർത്ത് വാങ്ങി വെക്കാം.

Leave a Reply

Your email address will not be published. Required fields are marked *