31 October, 2021
കുമ്പളങ്ങ -ഉരുളകിഴങ്ങ് കറി

ചേരുവകൾ :
കുമ്പളങ്ങ -1 1/2 കപ്പ്
ഉരുളകിഴങ്ങ് -1 1/2 കപ്പ്
തക്കാളി -1
വെളിച്ചെണ്ണ -1 tsp
സവാള -1
പച്ചമുളക് -4
ഇഞ്ചി ചെറുതായി അരിഞ്ഞത് -1tbsp
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1tbsp
മുളക് പൊടി -1 tsp
മല്ലി പൊടി – 1 1/2 tsp
മഞ്ഞൾ പൊടി -1/4 tsp
രണ്ടാം പാൽ ,ഒന്നാം പാൽ -1/2 കപ്പ്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില
താളിക്കാൻ : വെളിച്ചെണ്ണ ,കടുക് ,ചുവന്നുള്ളി ,വറ്റൽ മുളക് ,കറിവേപ്പില
ഉണ്ടാക്കുന്ന വിധം :
പാനിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക് കറിവേപ്പില ഇട്ട് ഒന്ന് വഴറ്റണം .പച്ച മണം മാറുമ്പോൾ സവാള ചേർത്ത് ഒന്ന് വയറ്റി എടുക്കാം ,ശേഷം പൊടികൾ ചേർത്ത് , പൊടികളുടെ പച്ച മാറുമ്പോൾ തക്കാളി ചേർക്കാം .തക്കാളി ഒന്ന് വാടി വരുമ്പോൾ കുമ്പളങ്ങയും ഉരുളക്കിഴങ്ങും ചേർത്ത് വേകാൻ ആവശ്യമായ ഒന്നാം പാലും ,ഉപ്പും കറിവേപ്പിലയും ചേർത്തു ചെറുതീയിൽ അടച്ചു വെച്ച് വേവിക്കാം .വെന്ത ശേഷം ഒന്നാം പാൽ ഒഴിച്ച് ഒരു തിള വരുമ്പോൾ വാങ്ങി വെക്കാം , ശേഷം കടുക് താളിച്ചു ഒഴിക്കാം .