1 November, 2021
ബനാന പാൻകട്ടി

ചേരുവകൾ
ഏത്തപ്പഴം-ഒന്ന്
പാൽ-ഒരുഗ്ലാസ്
മിൽക്ക്മെയ്ഡ്- 50 ഗ്രാം
ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്-ആവശ്യത്തിന്
പഞ്ചസാര-ആവശ്യമെങ്കിൽ
തയ്യാറാക്കുന്നവിധം
പാലും ഏത്തപ്പഴവും മിൽക്ക്മെയ്ഡും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക. ഇതിൽ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേർത്തിളക്കി ആറ് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.