1 November, 2021
ഏത്തക്കാപ്പൊരി

ചേരുവകൾ
ഏത്തപ്പഴം-ഒന്ന്
കടലമാവ്-ഒരുകപ്പ്
ജീരകം, ഏലയ്ക്ക-ആവശ്യത്തിന്
ഉണക്കമുന്തിരി.-50 ഗ്രാം
അണ്ടിപ്പരിപ്പ്-50 ഗ്രാം
തയ്യാറാക്കുന്നവിധം
ഏത്തപ്പഴം ചെറുകഷണങ്ങളാക്കി അരിഞ്ഞ് കടലമാവിൽ മുക്കി പൊരിച്ച് എടുക്കുക. ഒരു പാൻ എടുത്ത് പഞ്ചസാര ചൂടാക്കുക. ഇതിൽ ജീരകം, ഏലയ്ക്ക പൊടിച്ചതും ചേർക്കുക. ചൂടാക്കിയ പഞ്ചസാരയിലേക്ക് ഏത്തക്ക പൊരി ഇട്ട് ഇളക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടെ ചേർക്കുക.