1 November, 2021
മീൻ ഇടിയട

ചേരുവകൾ
അരി അരച്ചെടുത്തത്-അഞ്ച് കപ്പ്
തേങ്ങ ചിരവിയത്-2 കപ്പ്
മുളകുപൊടി-2 ടീ.സ്പൂൺ
മഞ്ഞൾപൊടി-ഒരു ടീ.സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്-അരക്കപ്പ്
മീൻ പുഴുങ്ങിയത്-2 കപ്പ്
ഉപ്പ്-പാകത്തിന്
എണ്ണ-വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
അരച്ചെടുത്ത അരിയിലേക്ക് തേങ്ങ ചിരവിയതും മുളകുപൊടിയും മഞ്ഞൾപൊടിയും എണ്ണയിൽ വറുത്ത സവാളയും മീൻ തിരുമ്മിയതും പാകത്തിന് ഉപ്പും ചേർത്ത് കുറച്ച് മുറുകെ കുഴക്കുക. അതിനുശേഷം കുറച്ച് വലിയ ഉരുളകളാക്കി പരത്തി ഇലയിൽ കൈകൊണ്ട് വട്ടത്തിൽ പരത്തുക. പിന്നീട് ചപ്പാത്തിക്കല്ലിൽ ചുട്ടെടുക്കുക. മീൻ ഇടിയട റെഡി.