1 November, 2021
മുരിങ്ങയിലക്കറി

ചേരുവകൾ
മുരിങ്ങയില-ഒരുകപ്പ്
സവാള-ഒന്ന്
തക്കാളി ചെറുത്-ഒന്ന്
പച്ചമുളക്-അഞ്ച്
വെളുത്തുള്ളി-അഞ്ച് അല്ലി
തേങ്ങ-അരക്കപ്പ്
മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
എണ്ണ-ഒരു ടീസ്പൂൺ
കടുക്-ഒരു ടീസ്പൂൺ
ഉപ്പ്-പാകത്തിന്
തയ്യാറാക്കുന്നവിധം
തേങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ നന്നായി അരച്ച് വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് സവാള അരിഞ്ഞതിട്ട് വഴറ്റുക. മുരിങ്ങയില ഇടുക. അതിനുശേഷം തക്കാളി അരിഞ്ഞതും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. അരച്ച ചേരുവകളും ഉപ്പും ചേർത്ത് തിളച്ചുകഴിയുമ്പോൾ വാങ്ങി വയ്ക്കുക. ചപ്പാത്തി, പത്തിരി എന്നിവയുടെ കൂടെ കഴിക്കാം.