"> *അരിയുണ്ട* | Malayali Kitchen
HomeRecipes *അരിയുണ്ട*

*അരിയുണ്ട*

Posted in : Recipes on by : Vaishnavi

*ചേരുവകൾ*
**************
_1 . മട്ട അരി -1 വലിയ കപ്പ്_
_( ആദ്യം അരി നന്നായി കഴുകി അതിലെ വെള്ളം പോകാനായി മാറ്റിവെക്കുക )_
_2 . ശർക്കര -1 1/2 കട്ട മീഡിയം വലിപ്പമുള്ളതാണ് എടുത്തിരിക്കുന്നത് നന്നായി പൊടിച്ചെടുക്കുക_
_( അല്ലെങ്കിൽ ശർക്കരപ്പാനി ആയിട്ട് എടുക്കുക .മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് എടുക്കുക )_
_3 . നട്സ് -ഒരു കൈപ്പിടി ( ഓപ്ഷണൽ )_
_4 . ഉപ്പ് -1 നുള്ള്_
_5 . ഏലയ്ക്കാപൊടി, ചെറിയ ജീരകപ്പൊടി , -1 നുള്ള് വീതം ( ഓപ്ഷണൽ)_
_6 .തേങ്ങാപ്പീര -1/2 കപ്പ് _ചെറുതായി ഒന്ന് ക്രഷ് ചെയ്തെടുക്കുക._
_( ചെറുതായിട്ട് വറുത്തെടുക്കുന്നവർ എങ്ങനെ എടുക്കുക. )_
*തയ്യാറാക്കുന്ന വിധം*
***********************
▪️ _ചുവടുകട്ടിയുള്ള ഒരു പാൻ വെച്ച് നന്നായി ചൂടായി കഴിഞ്ഞാൽ അരി അതിലിട്ട് നന്നായി വറുത്തെടുക്കുക. തീ കുറച്ച് വെച്ച് ചെയ്യുക. കരിഞ്ഞു പോകാതെ നോക്കുക._
_തണുത്ത ശേഷം അരി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക._
_ശേഷം അതേ പാനിൽ തന്നെ നട്സും ഒന്നു വറുത്തെടുക്കുക. ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക._
▪️ _ഒരു പാത്രത്തിലേക്ക് ശർക്കരയും തേങ്ങാപ്പീരയും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് നട്ട്സും അരിപ്പൊടിച്ചതും , ഉപ്പും അഞ്ചാമത്തെ ചേരുവകളും ചേർത്ത് നന്നായിട്ട് മിക്സ് ആക്കുക._
_ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക._
_രുചികരമായ അരിയുണ്ട റെഡിയായിക്കഴിഞ്ഞു._

Leave a Reply

Your email address will not be published. Required fields are marked *