"> *നാടൻ ചിക്കൻ സൂപ്പ്‌* | Malayali Kitchen
HomeRecipes *നാടൻ ചിക്കൻ സൂപ്പ്‌*

*നാടൻ ചിക്കൻ സൂപ്പ്‌*

Posted in : Recipes on by : Vaishnavi

ചേരുവകൾ
*************
_ചിക്കൻ -200 ഗ്രാം_
_വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ_
_വെളുത്തുള്ളി -4 എണ്ണം_
_ഇഞ്ചി – വലിയ ഒരെണ്ണം , ചെറിയ കഷണം ആക്കിയത്‌_
_പച്ചമുളക് -2_
_ചെറിയ ഉള്ളി -5-6_
_കറിവേപ്പില – ഒരു തണ്ട്_
_ഉപ്പ് – ആവശ്യത്തിന്_
_ചതച്ച കുരുമുളക് -1 ടീസ്പൂൺ_
_കുരുമുളക് പൊടി -1/4 ടീസ്പൂൺ_
_ചെറിയ ജീരകം -1/4 ടീസ്പൂൺ_
_മഞ്ഞൾ പൊടി-1/4 ടീസ്പൂൺ_
_കായപ്പൊടി -ഒരു നുള്ള്_
_മല്ലി ഇല – ആവശ്യത്തിന്_
_തേങ്ങ പാൽ -1 1/2 ടേബിൾ സ്പൂൺ_
തയ്യാറാക്കുന്ന വിധം
**********************
_ഒരു മൺ ചട്ടി എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായാൽ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ഇട്ടു നന്നായി വഴറ്റുക. അതിനു ശേഷം ചതച്ച കുരുമുളക്, മഞ്ഞൾ പൊടി എന്നിവ ചേർക്കുക._
_ഇനി ഇതിലേക്ക് ചിക്കൻ ചേർക്കാം. പിന്നെ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക._
_ശേഷം അതിലേക്ക് കായപ്പൊടിയും ,മല്ലി ഇലയും ചേർത്ത് നന്നായി കുറുക്കി എടുക്കുക._
_അടുത്തതായി ഇതിലേക്ക് ജീരകവും, കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കുക._
_ഇനി തീ ഓഫ്‌ ചെയ്യാം. ഇനി ഈ സൂപ്പ് 1 1/2 ടേബിൾ സ്പൂൺ തേങ്ങാപ്പാലും ചേർത്ത് ഒരു പാത്രത്തിലേക്ക് ചോടോടെ വിളമ്പാം. നാടൻ ചിക്കൻ സൂപ്പ് തയാറായി._

Leave a Reply

Your email address will not be published. Required fields are marked *