4 November, 2021
ജിലേബി

ദോശമാവ് 2 കപ്പ്
മൈദ അരക്കപ്പ്
വെള്ളം ഒരു കപ്പ്
പഞ്ചസാര രണ്ട് കപ്പ്
ഏലക്കായ രണ്ടെണ്ണം
നാരങ്ങാനീര് അര ടീസ്പൂൺ
ഫുഡ് കളർ ഓപ്ഷണൽ
ബേക്കിംഗ് പൗഡർ അര ടീസ്പൂൺ
ഒരു ബൗളിലേക്ക് ദോശമാവ് ചേർത്ത് കൊടുക്കുക ഇതിലേക്ക് മൈദ ബേക്കിംഗ് പൗഡർ ഫുഡ് കളർ എന്നിവ ചേർത്ത് മിക്സ് ആക്കുക അതിനുശേഷം റെഡി ആക്കിയിട്ടുണ്ട് ഈ മിക്സ് ഒരു പൈപ്പിംഗ് ബാഗിലേക്ക് ഇടുക. ഓയിൽ ചൂടാകുമ്പോൾ റൗണ്ടിൽ ആയി മൂന്നു ലെയർ ആയി ചുറ്റിച്ച് എടുക്കുക മുഴുവനായും ഇതുപോലെ ഫ്രൈ ചെയ്ത് മാറ്റുക
ഷുഗർ സിറപ്പ്
പാത്രത്തിലേക്ക് 2 കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിക്കുക ഇതിലേക്ക് 2 ഏലയ്ക്ക കൂടെ ചേർത്തതിനുശേഷം ഒരു നൂൽ പരുവം ആക്കിയെടുക്കുക ഓഫ് ചെയ്തതിനുശേഷം നാരങ്ങനീരും ഫുഡ് കളറും ചേർത്ത് മാറ്റിവയ്ക്കാം. ഫ്രൈ ചെയ്ത് എടുത്തിട്ടുള്ള ജിലേബി ഷുഗർ സിറപ്പ് ലേക്ക് ഒരു മിനിറ്റോളം ഇട്ടുവയ്ക്കുക സൂപ്പർ ടേസ്റ്റി ജിലേബി റെഡി