4 November, 2021
റവ ഹൽവ

റവ ഒരു കപ്പ്
വെള്ളം രണ്ട് കപ്പ്
പഞ്ചസാര ഒന്നേകാൽ കപ്പ്
നെയ്യ് അര കപ്പ്
ഏലക്കാപ്പൊടി കാൽ ടീസ്പൂൺ
ഫുഡ് കളർ ഓപ്ഷണൽ
ഒരു ബൗളിലേക്ക് റവ ചേർത്ത് കൊടുക്കുക ഇതിലേക്ക് വെള്ളം ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക 2 കപ്പ് വെള്ളം കൂടി ചേർത്ത് മൂടിവെച്ച് രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക രണ്ട് മണിക്കൂറിനുശേഷം റവ നല്ലപോലെ കുതിർന്ന വന്നിട്ടുണ്ടാകും റവയിൽ ഉള്ള പാൽ മുഴുവനായും കൈകൊണ്ട് നല്ലപോലെ പിഴിഞ്ഞെടുക്കുക രണ്ടുപ്രാവശ്യം ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് പിഴിഞ്ഞ് പാൽ മുഴുവനായും എടുത്തു രണ്ടുപ്രാവശ്യം അരിച്ചെടുക്കുക
ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ട്ടുള്ള പാൽ നല്ലപോലെ ഇളക്കിയതിനുശേഷം ഒഴിച്ചുകൊടുക്കുക കൈവിടാതെ തന്നെ ഇളക്കിക്കൊടുക്കുക 5 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർത്ത് വീണ്ടും നല്ലപോലെ ഇളക്കി കൊടുക്കുക അതിനുശേഷം കുറച്ചൊന്നു കുറുകിവരുമ്പോൾ അരക്കപ്പ് നെയ്യ് രണ്ടോ മൂന്നോ പ്രാവശ്യമായി ഇടവിട്ട് ചേർത്തു കൊടുത്തു ഇളക്കിക്കൊടുക്കുക പാ നിന്റെ സൈഡിൽ നിന്ന്നല്ല പോലെ വിട്ടുവരുന്ന പാകത്തിന് ആകുമ്പോൾ ഇതിലേക്ക് ഏലയ്ക്കാപ്പൊടി കൂടെ ചേർത്തുകൊടുക്കാം ആവശ്യമാണെങ്കിൽ ഫുഡ് കളർ കൂടെ ചേർത്ത് കൊടുത്ത ഒന്നുകൂടെ മിക്സ് ആക്കിയെടുക്കുക ഒരു പാത്രത്തിലേക്ക് കുറച്ച് നെയ്യ് പുരട്ടി ഇതിലേക്ക് റെഡിയാക്കി വെച്ചിട്ടുള്ള ഹൽവയുടെ മിക്സ് ഒഴിച്ചുകൊടുക്കുക ഒരു സ്പൂൺ വെച്ച് ലെവൽ ചെയ്തെടുക്കാം നല്ലപോലെ ചൂടാറിയതിനു ശേഷം മുറിച്ചെടുക്കാം സൂപ്പർ ടേസ്റ്റിൽ വളരെ ഈസിയായി റെഡിയാക്കി എടുക്കാൻ പറ്റുന്ന റവ ഹൽവ യാണ്