4 November, 2021
സേമിയ പായസം

സേമിയ —400gm
പാൽ ——അര ലിറ്റർ-1
പഞ്ചസാര—-300-500gm(മധുരം അനുസരിച്ചു എടുക്കുക)
പാൽപ്പൊടി-1കപ്പ്
ഏലക്കായ പൊടി—–അര-മുക്കാൽ സ്പൂൺ
നെയ്യ്—————-2-3സ്പൂൺ
അണ്ടിപ്പരിപ്പ്——കുറച്ച്
മുന്തിരിങ്ങ——കുറച്ച്
തയ്യാറാക്കുന്ന വിധം :-
ഒരു പാൻ അടുപ്പത്തു വെച്ച് സേമിയ ആദ്യം വറുക്കുക. ഒരു പാത്രത്തിൽ പാലും 2-3കപ്പ് വെള്ളവും ചേർത്തു തിളപ്പിക്കുക. വറത്തു വെച്ച സേമിയ കുറച്ച് കുറച്ച് ആയി ചേർത്തു മിക്സ് ചെയ്യുക.
ഒരു പാത്രം വെള്ളം തിളപ്പിച്ച് മാറ്റി വെയ്ക്കുക.
സേമിയ നന്നായി വെന്തു കഴിയുമ്പോൾ കട്ടിയായി തുടങ്ങുകയാണെങ്കിൽ തിളപ്പിച്ച് വെച്ച വെള്ളം ചേർക്കുക.ഏലക്കായ പൊടി പാൽപ്പൊടി ചൂട് വെള്ളം ചേർത്തു മിക്സ് ചെയ്തു ഒഴിക്കുക. പഞ്ചസാര ചേർത്തു നന്നായി മിക്സ് ചെയ്യുക.
അവസാനം വീണ്ടും പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് മുന്തിരിങ്ങ എന്നിവ വറത്തു പായസത്തിൽ ചേർക്കുക