"> *തേങ്ങാ ചോറ്‌* | Malayali Kitchen
HomeRecipes *തേങ്ങാ ചോറ്‌*

*തേങ്ങാ ചോറ്‌*

Posted in : Recipes on by : Vaishnavi

*ആവശ്യമായ സാധനങ്ങൾ*
******************************
▪ _ഒന്നരകപ്പ്‌ കുത്തരി_
▪ _മൂന്ന് കപ്പ്‌ തേങ്ങാപാൽ_
▪ _കാൽ കപ്പ്‌ തേങ്ങ ചിരവിയത്‌_
▪ _കാൽ കപ്പ്‌ ചെറിയ ഉള്ളി_
▪ _ഗ്രാംബു 2 എണ്ണം_
▪ _പട്ട 1 കഷ്ണം_
▪ _വലിയ ജീരകം – കാൽ റ്റീസ്പൂൺ_
▪ _ഗരം മസാല _ കാൽ റ്റീസ്പൂൺ_
▪ _മല്ലി പൊടി – 1 ടീസ്പൂൺ_
▪ _മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ_
▪ _കറി വേപ്പില – 12 ലീഫ്സ്‌_
▪ _ഒരു പച്ച മുളക്‌_
▪ _ഒരു ടീസ്പൂൺ നെയ്യ്‌_
▪ _ഒരു ടീസ്പൂൺ – വെളിച്ചെണ്ണ_
*ഉണ്ടാക്കുന്നവിധം*
**********************
_ഒരു ടീസ്പൂൺ നെയ്യ്‌ ചൂടാക്കുക അതിലേക്ക്‌ ഒരു ടീസ്പൂൺ വെളിചെണ്ണയും കൂടി ചേർത്ത്‌ ചൂടായി വരുമ്പോൾ അതിലേക്ക്‌ ചെറിയ ഉള്ളി, പട്ട, ഗ്രാംബൂ, വലിയ ജീരകം എന്നിവ ചേർത്ത്‌ നന്നായി വയറ്റി എടുക്കുക_
_ശേഷം തേങ്ങാപാൽ ഒഴിച്ച്‌ കൊടുക്കുക പിന്നെ ഗരം മസാല, മല്ലി പൊടി, മഞ്ഞൾ പൊടി, പച്ച മുളക്‌, കറിവേപില എന്നിവ മിക്സ്‌ ചെയ്യുക ആവശ്യതിനു ഉപ്പും ചേർക്കുക ശേഷം നന്നായി തിളച്ചു വന്ന ശേഷം കഴുകി വൃതിയാക്കിയ അരി ഇട്ടു കൊടുകുക._
_ഇടക്കിടെ ഇളക്കി കൊടുക്കുക അതിനിടയിൽ ചിരകി വെച്ച തേങ്ങയും ചേർത്ത്‌ കൊടുക്കുക അരി തിളച്ചു വന്ന ശേഷം തീ കുറച്ചു വെള്ളം വറ്റിവരുന്നത്‌ വരെ വേവിക്കുക, അവസാനം ചോറു വെന്തു കഴിഞ്ഞാൽ ചോറു ഉടയാതെ മിക്സ്‌ ചെയ്ത്‌ എടുക്കുക._
_ഇനി അൽപം ബീഫും അച്ചാറും, സള്ളാസും (സവാള) പരിപ്പ്‌ കറിയും ഉണ്ടെങ്കിൽ കുശാലായി._

Leave a Reply

Your email address will not be published. Required fields are marked *