"> രജ്‌മ മസാല | Malayali Kitchen
HomeRecipes രജ്‌മ മസാല

രജ്‌മ മസാല

Posted in : Recipes on by : Vaishnavi

ചേരുവകൾ :
രജ്‌മ -1 1/4 കപ്പ്
കറുകപ്പട്ട -1,ബേ ലീഫ് -1,ഏലക്ക -2
ജീരകം -1tsp
സവാള -1
ചെറുതായി അരിഞ്ഞ ഇഞ്ചി -1 tsp
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 tsp
തക്കാളി -2
കാശ്മീരി മുളക് പൊടി -2 tsp
മല്ലി പൊടി -2 tsp
മഞ്ഞൾ പൊടി -1/4 tsp
പച്ചമുളക് -3, ഗരം മസാല -1/4 tsp
ഓയിൽ – 1/4 കപ്പ്+2tbsp
ഉപ്പ് , വെള്ളം ആവശ്യത്തിന്
മല്ലി ഇല
ഉണ്ടാക്കുന്ന വിധം :
ആദ്യം തന്നെ തലേന്നേ വെള്ളത്തിൽ ഇട്ടു കുതിർന്ന രജ്മ കറുകപ്പട്ട ,ബേ ലീഫ് ,ഏലക്ക , ആവശ്യത്തിന് ഉപ്പും ,വെള്ളവും ചേർത്ത് പ്രഷർ കുക്ക് ചെയ്ത്‌ മാറ്റി വെക്കാം .ശേഷം മസാലക്കൂ വേണ്ടി പാനിൽ 2 tbsp എണ്ണ ഒഴിച്ചു ജീരകം ,സവാള ,ഇഞ്ചി , വെളുത്തുള്ളി ,തക്കാളി എന്നിവ വഴറ്റി തണുത്ത ശേഷം അരച്ചെടുക്കാം .ഇനി ഒരു പാനിൽ 1/4 കപ്പ് എണ്ണ ഒഴിച്‌ അരച്ച തക്കാളി സവാള പേസ്റ്റ് അതിൽ ഇട്ടു ഇളക്കിയ ശേഷം പൊടികൾ ചേർത്ത് എണ്ണ തെളിയും വരെ വഴറ്റാം , ശേഷം അതിലേക്ക് രാജ്മ ഇട്ടു ഇളക്കി 1 കപ്പ് വെള്ളവും ,ഉപ്പും ചേർത്ത് 4/5 മിനിറ്റ് കുക്ക് ചെയ്യാം ,ഗരം മസാലയും മല്ലിയിലയും ചേർത്ത് വാങ്ങാം .

Leave a Reply

Your email address will not be published. Required fields are marked *