"> *ചെമ്മീൻ കട്‌ലറ്റ്‌* | Malayali Kitchen
HomeRecipes *ചെമ്മീൻ കട്‌ലറ്റ്‌*

*ചെമ്മീൻ കട്‌ലറ്റ്‌*

Posted in : Recipes on by : Vaishnavi

*ആവശ്യമുള്ള സാധനങ്ങള്*
*******************************
_ചെമ്മീന്– 500 ഗ്രാം_
_സവാള-250 ഗ്രാം_
_പച്ചമുളക് – 4 എണ്ണം_
_കറിവേപ്പില- 2 തണ്ട്_
_ഇഞ്ചി- ചെറിയ കഷ്ണം_
_മൈദ- 1 കപ്പ്_
_മുളക് പൊടി- ഒന്നര ടീസ്പൂണ്_
_വെളിച്ചെണ്ണ-വറുക്കാന് പാകത്തിന്_
_കടുക്-കാല് സ്പൂണ്_
_റൊട്ടിപ്പൊടി- ആവശ്യത്തിന്_
_ഉപ്പ്- പാകത്തിന്_
*തയ്യാറാക്കുന്ന വിധം*
***********************
_ചെമ്മീന് വൃത്തിയാക്കി ഇതിലേക്ക് മുളക് പൊടിയും ഉപ്പും ചേര്ത്ത് വേവിയ്ക്കാം. ഇത്തരത്തില് വേവിച്ച ചെമ്മീന് മിക്‌സിയില് ചെറുതായി അരച്ചെടുക്കാം._
_ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള് ചെറുതായി അരിഞ്ഞു വെച്ച പച്ചമുളകും ഇഞ്ചിയും സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റിയെടുക്കണം._
_പിന്നീട് അരച്ച് വെച്ച ചെമ്മീനും റൊട്ടിപ്പൊടിയും വഴറ്റി വെച്ച ചേരുവകളും ഉപ്പും ചേര്ത്ത് ഉരുട്ടിയെടുത്ത് വടപരുവത്തില് പരത്തിയെടുക്കണം._
_ഇത് കലക്കിയ മൈദയില് മുക്കി തിളയ്ക്കുന്ന എണ്ണയിലിട്ട് മൂക്കുമ്പോള് കോരിയെടുക്കാം. ചെമ്മീന് കട്‌ലറ്റ് തയ്യാര്._
1

Leave a Reply

Your email address will not be published. Required fields are marked *