"> വറുത്തരച്ച കടല കറി | Malayali Kitchen
HomeRecipes വറുത്തരച്ച കടല കറി

വറുത്തരച്ച കടല കറി

Posted in : Recipes on by : Vaishnavi

ചേരുവകൾ

1: കടല-2 കപ്പ് (5 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത്_
2: സബോള-,1 എണ്ണം വലുത്_
3: തക്കാളി-1 എണ്ണം വലുത്_
_4: പച്ചമുളക്-3 എണ്ണം_
_5: ഇഞ്ചി-1/2 ടേബിൾസ്പൂൺ_
_6: വെളുത്തുള്ളി-1/2 ടേബിൾസ്പൂൺ_
_7: കറിവേപ്പില-3 തണ്ട്_
_8: തേങ്ങ-1/2 കപ്പ്_
_9: ചെറിയ ഉള്ളി-6 എണ്ണം_
_10: വലിയ ജീരകം-1/2 ടീസ്പൂൺ_
_11: ഏലക്ക-2എണ്ണം_
_12: കറുവാപ്പട്ട-1 ചെറിയ കഷണം-തക്കോലം ഒരു ചെറിയ കഷ്ണം_
_13: ഗ്രാമ്പൂ-3എണ്ണം_
_14: മുളകുപൊടി-1 ടേബിൾസ്പൂൺ_
_15: മല്ലിപ്പൊടി-1 1/2 ടേബിൾസ്പൂൺ_
_16: മഞ്ഞപ്പൊടി-1 1/2 ടീസ്പൂൺ_
_17: ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ_
_18: വെളിച്ചെണ്ണ-4 ടേബിൾസ്പൂൺ_
_19: കടുക്-1/2 ടീസ്പൂൺ_
_20: തേങ്ങാക്കൊത്ത്-കൈപ്പിടി_
_21: ഉപ്പ് ആവശ്യത്തിന്_
_22: താളിക്കാൻ-ചെറിയ ഉള്ളി നാലെണ്ണം,_
23: _കറിവേപ്പില 2 തണ്ട്_
24 : _ഉണക്കമുളക് – രണ്ടെണ്ണം
1:ഒരു പാൻ വച്ച് ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ,സവാള, തക്കാളി, പച്ചമുളക്, 1 തണ്ട് കറിവേപ്പില, തേങ്ങാക്കൊത്ത്, എന്നിവ വഴറ്റുക. അതിലേക്ക് കടല, മഞ്ഞപ്പൊടി, ഉപ്പ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക._
_ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക._
_2: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ഉള്ളി, ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, എന്നിവ പൊട്ടിക്കുക._ _അതിനുശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക._
_ബ്രൗൺ നിറമായാൽ പൊടികൾ ചേർത്ത് പച്ചമണം മാറ്റിയെടുക്കുക അതിനുശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം മിക്സിയിൽ നല്ലതുപോലെ അൽപം വെള്ളവും ഒഴിച്ച് അരച്ചെടുക്കുക._
_3: വേവിച്ചുവെച്ചിരിക്കുന്ന കടലയിൽ ഈ അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക._
_ആവശ്യത്തിന് വെള്ളവും, ഉപ്പും ,ചേർക്കുക . കറി നല്ലതു പോലെ തിളച്ച് പറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക._
_4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക._
_അതിനുശേഷം ചെറിയ ഉള്ളി, കറിവേപ്പില,ഉണക്കമുളക് എന്നിവ മൂപ്പിച്ച് കറിയുടെ മുകളിലായി ഒഴിച്ചുകൊടുക്കുക._
_രുചികരമായ വറുത്തരച്ച കടല കറി റെഡിയായി.

Leave a Reply

Your email address will not be published. Required fields are marked *