"> കിണ്ണപ്പം | Malayali Kitchen
HomeRecipes കിണ്ണപ്പം

കിണ്ണപ്പം

Posted in : Recipes on by : Vaishnavi

ചേരുവകൾ
വറുത്ത അരിപ്പൊടി – 3/4 കപ്പ്
തേങ്ങയുടെ ഒന്നാംപാൽ- 1 കപ്പ്
തേങ്ങയുടെ രണ്ടാംപാൽ – 2 കപ്പ്
ശർക്കര പാനി- 1.5 കപ്പ്
കശുവണ്ടി നുറുക്കിയത് – 1/4 കപ്പ്
നെയ്യ് – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
1. പാകം ചെയ്യാനുള്ള പാത്രത്തിലേക്ക് വറുത്ത അരിപ്പൊടിയും തേങ്ങയുടെ രണ്ടാം പാലും ശർക്കര പാനിയും ഒരു നുള്ള് ഉപ്പും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക._
2. ഇനി നമുക്ക് ചെറു തീയിലിട്ട് ഇത് നല്ലപോലെ ഒന്ന് കുറുക്കിയെടുക്കുക. തീ കൂട്ടിയിട്ട് ഒരിക്കലും ഇത് ഇളക്കാൻ പാടില്ല._
3.നല്ല പോലെ കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് തുടർച്ചയായി ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക._
4. നല്ല പോലെ കുറുകി വരുമ്പോൾ അതിലേക്ക് കശുവണ്ടി നുറുക്കിയത് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി എടുക്കുക._
5. ഇതിലേക്ക് നമ്മുടെ ആവശ്യാനുസരണം നെയ്യ് കുറേശ്ശെ ആയിട്ട് ചേർത്തു കൊടുത്തു ഇളക്കി നല്ലപോലെ വരട്ടിയെടുക്കുക._
6. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നമുക്ക് തീ കെടുത്താം._
7. നെയ്യ് പുരട്ടിയ ഒരു പാത്രത്തിൽ ഇത് ഒഴിച്ച് നല്ലപോലെ പരത്തിയെടുക്കുക._
8. ചൂടാറിയശേഷം മുറിച്ചു ഉപയോഗിക്കുക

Leave a Reply

Your email address will not be published. Required fields are marked *