10 November, 2021
തേങ്ങ ബിസ്ക്കറ്റ്

ആവശ്യമായ സാധനങ്ങൾ
മൈദ – ഒരു കപ്പ്_
ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ_
ഡെസിക്കേക്കറ്റഡ് കോക്കനട്ട് – 1 കപ്പ്_
പൊടിച്ച പഞ്ചസാര – അര കപ്പ്_
ബട്ടർ – 3 ടേബിൾ സ്പൂൺ_
പാൽ – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് മൈദയിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് നന്നായി മിക്സ് ചെയ്യുക._
_അതിലേക്ക് ഡെസിക്കേക്കറ്റഡ് കോക്കനട്ട്, ബട്ടർ, പൊടിച്ച പഞ്ചസാര പാൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക._
_എന്നിട്ട് അത് കൈവെള്ളയിൽ വെച്ച് പരത്തി കുക്കീസ് ഷേപ്പ് ആക്കിയെടുക്കുക._
_ഇനി അടി കട്ടിയുള്ള ചൂടാക്കിയ ഒരു പാത്രത്തിൽ ഒരു റിങ് വെച്ചുകൊടുത്ത് അതിന്റെ മുകളിൽ ഈ കുക്കീസ് വെച്ചുകൊടുത്തു 30 മിനിറ്റ് കുറഞ്ഞ തീയിൽ ബേക്ക് ചെയ്തെടുക്കുക._
_കോക്കനട്ട് ബിസ്കറ്റ് തയ്യാറായി കഴിഞ്ഞു