ആവശ്യമായ സാധനങ്ങൾ

  • പുഴുങ്ങലരി വറുത്ത്‌ പൊടിച്ചത്‌ – 2 കപ്പ്‌
  • തേങ്ങ ചിരവിയത്‌ – 2 കപ്പ്‌
  • ശർക്കര(വെല്ലം)പൊടിച്ചത്‌ – 1- 1/2 കപ്പ്‌
  • ഏലയ്ക്ക – 5 എണ്ണം. തൊലി കളഞ്ഞ്‌ പൊടിച്ചെടുക്കുക.

പാകംചെയ്യുന്ന വിധം

പുഴുങ്ങലരി നന്നായി വറുത്ത്‌ പൊടിക്കുക. ചിരവിയ തേങ്ങയും ശർക്കരയും മിക്സിയിൽ ഇട്ട്‌ നല്ലപോലെ യോജിപ്പിച്ചെടുക്കുക. അരിപ്പൊടിയിൽ ഇട്ട്‌ നന്നായി യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക. ശർക്കരയും തേങ്ങയും കുറച്ച്‌ കുറച്ചായിട്ടേ മിക്സിയിൽ ഇടാവൂ.