"> തേങ്ങ ഹലുവ | Malayali Kitchen
HomeRecipes തേങ്ങ ഹലുവ

തേങ്ങ ഹലുവ

Posted in : Recipes on by : Vaishnavi

ചേരുവകൾ

  1. ചിരകിയ തേങ്ങ – രണ്ട് കപ്പ്
  2. പചരി – അര കപ്പ്
  3. പഞ്ചസാര – അരക്കപ്പ്
  4. പശുവിൻ നെയ്യ് – ഒന്നോ രണ്ടോ ടീസ്പൂൺ
  5. പൊടിച്ച ഏലക്കായ – കാൽ ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

  1. ആവശ്യത്തിന് വെള്ളത്തിൽ മൃദുവാകുന്നതുവരെ അരി രണ്ടോ മൂന്നോ മണിക്കൂർ കുതിയിരിത്തിയിടുക.
  2. കുത്തിർത്ത അരിയും ചിരകിയ തേങ്ങയും കൂടെ അല്പം വെള്ളവും ചേർത്ത് നേർമായാകുന്നതുവരെ അരക്കുക. വെള്ളം അധികമാകരുത്.
  3. പഞ്ചസാര ആവശ്യത്തിന് (ഏതാണ്ട് അരക്കപ്പ്) വെള്ളവും ചേർത്ത് ഒരു നോൺ-സ്റ്റിക്ക് പാനിൽ നൂൽ പരുവമാകുന്നത് വരെ ചൂടാക്കുക.
  4. പെട്ടന്ന് തന്നെ തേങ്ങ-അരി കുഴമ്പും ഏലാക്കായ് പൊടിച്ചത് ചേർത്ത് കുഴക്കുക, പാനിന്റെ വളങ്ങളിൽ നിന്ന് വിടുവിക്കുന്നത് വരെ തുടരുക.
  5. തീ അണയ്ക്കുന്നതിനു മുൻപായി പശുവിൻ നെയ്യ് ചേർത്ത് നന്നായി ഇളക്കുക, തീ ഓഫാക്കുക.
  6. അണ്ടിപ്പരിപ്പും ഉണ്ടക്കമുന്തിരിയും ചേർത്ത് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *