"> ചിക്കൻ മജ്ബൂസ് | Malayali Kitchen
HomeRecipes ചിക്കൻ മജ്ബൂസ്

ചിക്കൻ മജ്ബൂസ്

Posted in : Recipes on by : Vaishnavi

ചേരുവകൾ

ബസ്മതി അരി -4 ഗ്ലാസ്സ്_
_വെള്ളം -6 ഗ്ലാസ്സ്_
_ചിക്കൻ -1 1/2 കിലോ_
_മുളക് പൊടി -3/4 ടേബിൾ സ്പൂൺ_
_മഞ്ഞൾ പൊടി -3/4 ടീസ്പൂൺ_
_ഉപ്പ്‌ -ആവശ്യത്തിന്_
_സവാള ചെറുതായി അരിഞ്ഞത് -4 എണ്ണം_
_തക്കാളി -3 എണ്ണം_
_ഇഞ്ചി ചതച്ചത് -2 ടേബിൾ സ്പൂൺ_
_വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ_
_പച്ചമുളക് -5 എണ്ണം_
_മല്ലിയില – ആവശ്യത്തിന്‌_
_ചെറിയ ജീരകം -1 ടേബിൾ സ്പൂൺ_
_കുരുമുളക് -1 1/2 ടേബിൾ സ്പൂൺ_
_പട്ട -7 എണ്ണം_
_ഗ്രാമ്പു -7 എണ്ണം_
_ഏലക്ക -8 എണ്ണം_
_കറുവയില -4 എണ്ണം_
_ഉണക്ക നാരങ്ങ -2 എണ്ണം_
_ചിക്കൻ സ്റ്റോക്ക് -2 എണ്ണം_
_മജ്ബൂസ് മസാല -4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി 1/2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെള്ളം വാർന്നു പോകാൻ മാറ്റി വെക്കണം._
ചിക്കൻ ചെറിയ കഷ്ണങൾ ആക്കിയത് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു 1/2 മണിക്കൂർ മാറ്റി വെക്കാം._
അതിനു ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുത്തു മാറ്റി വെക്കാം.._
_ഇനി ഫ്രൈ ചെയ്ത അതേ എണ്ണ ഒരു ബിരിയാണി പോട്ടിൽ ഒഴിച്ചു പട്ട, ഗ്രാമ്പു, ജീരകം, ഏലക്ക, കരുവയില, കുരുമുളക് എല്ലാം ഇട്ടു വഴറ്റി ഇഞ്ചി, വെളുത്തുള്ളി ഇട്ടു വഴറ്റി പച്ച മണം മാറിയ ശേഷം സവാള ഇട്ടു കൊടുത്തു വഴറ്റിയെടുക്കുക._
ഇനി തക്കാളി ഇട്ടു വഴറ്റിയ ശേഷം ഉണക്ക നാരങ്ങ ഇട്ടു കൊടുക്കാം. ഇനി ചിക്കൻ സ്റ്റോക്ക് ചെറിയ കഷ്ണം ആക്കി ഇട്ടു കൊടുത്ത ശേഷം മജ്ബൂസ് മസാല ഇട്ട് വഴറ്റി ഫ്രൈ ചെയ്ത ചിക്കൻ കൂടി ഇട്ടു എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം._
ഇനി 6 ഗ്ലാസ്സ് തിളച്ച വെള്ളം ഒഴിച്ചു കൊടുത്തു ഊറ്റി വെച്ച അരി കൂടി ഇട്ടു ഉപ്പും ചേർത്തു പതുക്കെ മിക്സ് ചെയ്തെടുക്കാം._
ഇനി ഇത് കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം._
5 മിനിറ്റ് കഴിഞ്ഞു പച്ച മുളകും മല്ലിയിലയും ഇട്ടു കൊടുത്ത ശേഷം ഒന്ന് കൂടി മൂടി വെച്ചു വേവിക്കാം._
ഏകദേശം 10 മിനിറ്റ് കഴിഞ്ഞാൽ നമ്മുടെ മജ്ബൂസ് പെർഫെക്ട് ആയി തയ്യാറായിട്ടുണ്ട്. ഇനി നമുക്ക് ഇത് പ്ലേട്ടിലേക്ക് സെർവ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *