"> മാംഗോ പുഡ്ഡിംഗ് | Malayali Kitchen
HomeRecipes മാംഗോ പുഡ്ഡിംഗ്

മാംഗോ പുഡ്ഡിംഗ്

Posted in : Recipes on by : Vaishnavi

പഴുത്ത മാങ്ങ — 2 എണ്ണം_
 പാൽ — ഒന്നര കപ്പ്_
 പഞ്ചസാര — അര കപ്പ്_
 കോൺ ഫ്ലോർ — 1/ 4 കപ്പ്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക._
_ഒരു മിക്സിയുടെ ജാറിലേക്ക്‌ മാങ്ങ കഷ്ണങ്ങൾ ,ഒന്നേകാൽ കപ്പ് പാൽ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ._
_ഇത് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം._
_ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺ ഫ്ലോർ എടുക്കുക .ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വെക്കണം ._
_ഇനി മാങ്ങ മിക്സ് വേവിക്കാൻ വെക്കാം ഇളക്കി കൊടുക്കാൻ മറക്കരുത്._
_മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാൽ ഫ്ളയിം നന്നായി താഴ്ത്തി വെച്ച ശേഷം കോൺ ഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക ._
_കോൺ ഫ്ലോർ മാങ്ങയുമായി യോജിച്ചു തിളച്ചു വന്നാൽ സ്റ്റവ് ഓഫ് ചെയ്യാം._
_ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം .പുഡ്ഡിംഗ് ചൂടാറി വന്നാൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം ._

Leave a Reply

Your email address will not be published. Required fields are marked *