"> പനീർ ടിക്ക | Malayali Kitchen
HomeRecipes പനീർ ടിക്ക

പനീർ ടിക്ക

Posted in : Recipes on by : Vaishnavi

ആവശ്യം വേണ്ട സാധനങ്ങൾ

പനീർ – 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്)_
_കാപ്സിക്കം – 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് )_
_തൈര് – 1 കപ്പ്_
_ഇഞ്ചി പേസ്റ്റ് – ½ ടീസ്പൂൺ_
_വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂൺ_
_മഞ്ഞൾ പൊടി – ½ ടീസ്പൂൺ_
_മുളകുപൊടി – ½ ടീസ്പൂൺ_
_കടലമാവ് – 2 സ്പൂൺ_
_ജീരകം പൊടി – ½ ടീസ്പൂൺ_
_അംച്യൂർ പൊടി – ½ ടീസ്പൂൺ_
_ഗരം മസാല പൊടി – ½ ടീസ്പൂൺ_
_നാരങ്ങ നീര് – ½_
_മല്ലി – അര കപ്പ് (നന്നായി നുറുക്കിയത് )_
_ചാറ്റ് മസാല – 1 ടീസ്പൂൺ_
_ഉപ്പ് – ആവശ്യത്തിനു_
_ഉള്ളി – 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് )_
_സ്ക്യുവർ
തയ്യാറാക്കേണ്ട വിധം
1. ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക._
_2. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേർക്കുക._
_3. അംച്യൂർ പൊടിയും ജീരകവും കൂടി ചേർത്ത് യോജിപ്പിക്കുക._
_4. മല്ലിയിലയും കൂടി ചേർത്ത് യോജിപ്പിക്കുക._
_5. കടലമാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക._
_6. ഉപ്പ് ചേർക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേർക്കുക._
_7. എല്ലാം നന്നായി യോജിപ്പിക്കുക._
_8. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക._
_9. ഇതിലേക്ക് പനീർ ചേർക്കുക._
_10. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക._
_11. മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക._
_12. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക._
_
13. സ്റ്റൗ കത്തിച്ചു പാൻ വയ്ക്കുക._
_14. ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക._
_15. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക._
_16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക._
_17. സ്വർണ നിറമാകുന്നതുവരെ വേവിക്കുക._
_18. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക

Leave a Reply

Your email address will not be published. Required fields are marked *