"> സോഫ്റ്റ്‌ പൂരി | Malayali Kitchen
HomeRecipes സോഫ്റ്റ്‌ പൂരി

സോഫ്റ്റ്‌ പൂരി

Posted in : Recipes on by : Vaishnavi

ചേരുവകൾ
1. ഗോതമ്പു പൊടി – 1 ഗ്ലാസ്‌
2.മൈദ – 1 സ്പൂൺ ( നിർബന്ധം ഇല്ല )
3. വെള്ളം -1/2 ഗ്ലാസ്‌
4. ഉപ്പ് – 1/4 സ്പൂൺ
5.പഞ്ചസാര – 1 സ്പൂൺ
6.എണ്ണ – പൂരി വറുത്തു കോരാൻ ആവശ്യത്തിന് ( 1/2 ഗ്ലാസ്‌ )
പാകം ചെയ്യുന്ന വിധം
🔸ഒരു പാത്രത്തിലോട്ടു അര ഗ്ലാസ്‌ വെള്ളം എടുത്തു അതിൽ ഉപ്പും പഞ്ചസാരയും ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക.
🔸ഇതിലേക്ക് ഒരു ഗ്ലാസ്‌ ഗോതമ്പു പൊടി, ഒരു സ്പൂൺ മൈദ ഇട്ടു കൊടുക്കണം. ഇവ നല്ലതുപോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കണം.
🔸നല്ലതുപോലെ കുഴച്ച മാവ് ഒരു 20 മിനിറ്റ് മൂടി വക്കുക. ( മാവിന്റെ മുകളിൽ അൽപം എണ്ണ തടവിവച്ചാൽ കുഴച്ച മാവിന്റെ ഈർപ്പം പോകാതെ മാവ് നല്ല സോഫ്റ്റ്‌ ആയി കിട്ടും. )
🔸20 മിനിറ്റ് കഴിഞ്ഞു പൂരി മാവ് ഓരോ ചെറിയ ഉരുളകൾ ആയി എടുത്ത് പരത്തി എടുക്കുക. ( പൂരി പ്രസ് ഉണ്ടേൽ അതിൽ ഉണ്ടാക്കാം )
🔸ഒരു കുഴിവുള്ള പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പരത്തിയ പൂരി ഇട്ട് കൊടുക്കണം. ഒരു വശം പോളച്ചു / വീർത്തു വരുമ്പോൾ മെല്ലെ പൊട്ടി പോകാതെ മറുവശം തിരിച്ചു ഇട്ടുകൊടുക്കണം.
🔸പൂരി ഒത്തിരി ബ്രൗൺ കളർ ആകും മുൻപ് വറുത്തു കോരണം.

Leave a Reply

Your email address will not be published. Required fields are marked *