14 November, 2021
എഗ്ഗ് വെജിറ്റബിൾ ഫ്രൈഡ്റൈസ്

വേവിച്ച ബസ്മതി അരി:4cup
മുട്ട:2
കുരുമുളക് പൊടി:1tsp+1tsp
ഉപ്പ്
സൺഫ്ലവർ ഓയിൽ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്:2tbsp
കാരറ്റ്:1/3cup
ക്യാപ്സിക്കo:1/3cup
ഉള്ളിത്തണ്ട്:1/4cup
സോയ സോസ്:2tbsp
വിനാഗിരി:2tbsp
ആദ്യം ബസ്മതി അരി വേവിച്ചെടുക്കണം. അതിനായി ഒരുപാത്രത്തിൽ വെള്ളം തിളക്കാൻ വെക്കണം. അതിലേക്ക് ഉപ്പ് ചേർത്തു തിളക്കുമ്പോൾ കഴുകി ഊറ്റിയ അരി ഇട്ട് വേവിക്കുക. വേവാകുമ്പോൾ വെള്ളം ഒഴിച്ച് ഊറ്റിഎടുക്കണം. എന്നിട്ട് മാറ്റിവെക്കാം.
മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ചു കുരുമുളക്പൊടിയും ഉപ്പും ചേർത്തു മിക്സ് ചെയ്തു ചിക്കി പൊരിച്ചെടുക്കാം. ഇതും മാറ്റിവെക്കാം.
ഇനിയൊരു കാടായി എടുത്ത് ചൂടാവുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് വെളുത്തുള്ളി ചേർക്കാം. ഇത് വഴന്ന് വരുമ്പോൾ കാപ്സിക്കം, കാരറ്റ്, ഉള്ളിത്തണ്ട് എന്നിവ അരിഞ്ഞത് ഇട്ട് വഴറ്റാം. ഇനി ഇതിലേക്ക് ഉപ്പ്, സോയാസോസ്, വിനാഗിരി, കുരുമുളക് പൊടി എന്നിവ ചേർത്തു മിക്സ് ചെയ്തു വേവിച്ച ചോറ് ഇട്ട് കൊടുക്കാം. ഇത് യോചിപ്പിച്ച ശേഷം മുട്ട ചിക്കി പൊരിച്ചതും ചേർത്തു നന്നായി മിക്സ് ചെയ്യാം. തീ high flamil ആവണം. ശേഷം തീ ഓഫ് ചെയ്യാം.