"> *മാഗി ഓംലെറ്റ്‌* | Malayali Kitchen
HomeRecipes *മാഗി ഓംലെറ്റ്‌*

*മാഗി ഓംലെറ്റ്‌*

Posted in : Recipes on by : Vaishnavi

*ചേരുവകൾ*
***************
_ന്യൂഡിൽസ് – ഒരു പാക്കറ്റ്_
_മുട്ട – രണ്ട് എണ്ണം_
_സവാള അരിഞ്ഞത് – കാൽ കപ്പ്_
_പച്ചമുളക് – ഒന്ന്_
_കാരറ്റ് – ചെറുതായി അരിഞ്ഞത് കാൽ കപ്പ്_
_ഉപ്പ് – ആവശ്യത്തിന്_
_ഓയിൽ – ഒരു ടേബിൾ സ്പൂൺ_
*തയ്യാറാക്കുന്ന വിധം*
*************************
_ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചതിനുശേഷം അതിലേക്ക് ന്യൂഡിൽസ് പാക്കറ്റിൽ ഉള്ള മസാല ഇട്ടു കൊടുക്കുക ._
_ന്യൂഡിൽസ് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക._
_മറ്റൊരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് സവാള, പച്ചമുളക് ,കാരറ്റ് എന്നിവ ചേർത്ത് മിക്സ് ആക്കുക. അതിനുശേഷം വേവിച്ച് മാറ്റി വെച്ചിട്ടുള്ള ന്യൂഡിൽസ് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക._
_ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക._
_ഓയിൽ ചൂടായി വരുമ്പോൾ ന്യൂഡിൽസ് മുട്ടയും കൂടെ മിക്സ് ചെയ്ത വച്ചിട്ടുള്ളത് ഒഴിച്ചുകൊടുക്കുക._
_സാധാരണ മുട്ട ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ രണ്ടു മിനിറ്റ് മീഡിയം ഫ്ലെയിമിൽ വച്ച് വേവിച്ചെടുക്കുക ._
_ഒരു സൈഡ് വെന്തുകഴിയുമ്പോൾ 4 കഷണങ്ങളാക്കി മുറിച്ച് മറിച്ചിട്ടു കൊടുക്കുക._

Leave a Reply

Your email address will not be published. Required fields are marked *