"> *ബീഫ്‌ അച്ചാർ* | Malayali Kitchen
HomeRecipes *ബീഫ്‌ അച്ചാർ*

*ബീഫ്‌ അച്ചാർ*

Posted in : Recipes on by : Vaishnavi

_*ചേരുവകൾ*_
****************
_ബീഫ്‌ – 3 കിലോ_
_കാശ്മീരി ചില്ലി – 5 ടേബിൾ സ്പൂൺ_
_മഞ്ഞൾ – ഒരു ടീസ്പൂൺ_
_ഉപ്പ്‌ – ആവശ്യത്തിന്‌_
_കുരുമുളക്‌ പൊടി – 3 ടേബിൾ സ്പൂൺ_
_കായം – കുറച്ച്‌_
_വിനിഗർ – ആവശ്യത്തിന്_
_ഉലുവ പൊടി – കുറച്ച്‌_
_ഇഞ്ചി, വെളുത്തുളളി – ആവശ്യത്തിന്_
*തയ്യാറാക്കുന്ന വിധം*
**************************
_ബീഫ്‌ നല്ലവണ്ണം കഴുകി വൃത്തിയാക്കി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് മാരിനേറ്റ്‌ ചെയ്ത്‌ അര മണിക്കൂർ വക്കുക._
_അതിന് ശേഷം നല്ലെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക._
_ശേഷം ഉരുളി അടുപ്പിൽ വച്ച് ഫ്രൈ ചെയ്ത ഓയിലിൽ തന്നെ (കുറച്ചു കൂടി ഒഴിക്കാം ) കടുകിട്ട് പൊട്ടിക്കാം._
_അതിലേക്ക്‌ കായം ഇട്ട്, ഇഞ്ചി, വെളുത്തുളളി, കറിവേപ്പില, എന്നിവ ഇട്ട് ബ്രൗൺ കളർ ആവുമ്പോൾ മഞ്ഞൾ, ഉപ്പ്, കുരുമുളക് പൊടി, ഉലുവ പൊടി, മുളക് പൊടി_
_എന്നിവ ചേർത്ത്‌ വഴറ്റിയതിന് ശേഷം വറുത്തു വച്ചിരിക്കുന്ന ബീഫ്‌ ചേർത്ത് നല്ലവണ്ണം ഇളക്കി ചേർത്ത ശേഷം വിനാഗിരിയും ചേർത്ത് 10 മിനിറ്റിൽ താഴെ ബോയിൽ ചെയ്ത ശേഷം വാങ്ങുക._
_തണുത്തതിന്‌ ശേഷം കുപ്പികളിൽ ആക്കി സൂക്ഷിക്കാം . ഒരാഴ്ച്ച കഴിഞ്ഞ്‌ ഉപയോഗിക്കാം._
_ബീഫ്‌ അച്ചാർ റെഡി_

Leave a Reply

Your email address will not be published. Required fields are marked *