"> വെള്ളരിക്ക ചീസ് ചട്നി സാൻവിച്ച് | Malayali Kitchen
HomeRecipes വെള്ളരിക്ക ചീസ് ചട്നി സാൻവിച്ച്

വെള്ളരിക്ക ചീസ് ചട്നി സാൻവിച്ച്

Posted in : Recipes on by : Vaishnavi

1.പുതിനയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
2.എഗ് ലെസ് മയണീസ് – രണ്ടു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3.റൊട്ടി – രണ്ടു സ്ലൈസ്
4.സാലഡ് വെള്ളരി – ഒന്നിന്റെ പകുതി, കനം കുറച്ചരിഞ്ഞത്
ചീസ് സ്ലൈസ് – രണ്ട്
പാകം ചെയ്യുന്ന വിധം
************************
ഒന്നാമത്തെ ചേരുവ അരച്ചതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം. ഇതാണ് ചട്നി മയണീസ്.
ഒരു സ്ലൈസ് റൊട്ടിയിൽ ചട്നി മയണീസ് പുരട്ടി അതിനു മുകളിൽ വെള്ളരിക്ക അരിഞ്ഞതും ചീസ് സ്ലൈസും വച്ചു രണ്ടാമത്തെ സ്ലൈസ് റൊട്ടി കൊണ്ട് മൂടി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *