"> *ബിസ്കറ്റ്‌ ഗുലാബ്‌ ജാമുൻ* | Malayali Kitchen
HomeRecipes *ബിസ്കറ്റ്‌ ഗുലാബ്‌ ജാമുൻ*

*ബിസ്കറ്റ്‌ ഗുലാബ്‌ ജാമുൻ*

Posted in : Recipes on by : Vaishnavi

*ചേരുവകൾ*
***************
_ബിസ്ക്കറ്റ് – 17 എണ്ണം_
_ബേക്കിംഗ് സോഡാ – 2 നുള്ള്_
_തേങ്ങ ചിരകിയത് – 1/2 കപ്പ് അല്ലെങ്കിൽ _dessicated coconut – 1/4 കപ്പ്_
_പാൽ – 1/4 കപ്പ് + 1 ടേബിൾസ്പൂൺ_
_ഏലക്ക – 3 എണ്ണം_
_പഞ്ചസാര – 1/4 കപ്പ്_
_വെള്ളം – 1 കപ്പ്_
_എണ്ണ – വറുക്കാൻ ആവശ്യത്തിന്_
*ഉണ്ടാക്കുന്ന വിധം*
**********************
_1. 1 കപ്പ് വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക . പഞ്ചസാര എല്ലാം അലിഞ്ഞു ചേരുമ്പോൾ ഏലക്ക കൂടി ചേർത്ത് നന്നായിട്ട് തിളപ്പിക്കുക . നൂൽ പരുവം ആകേണ്ടതില്ല . കയ്യിൽ ഒട്ടുന്ന പരുവം ആയാൽ തീ കെടുത്തി പഞ്ചസാര പാനി മാറ്റി വക്കുക ._
_2. ബിസ്ക്കറ്റ് തരിയില്ലാതെ മിക്സിയിൽ പൊടിച്ചെടുക്കുക . ഇതിലേക്ക് ബേക്കിംഗ് സോഡയോ dessicated coconut കൂടെ ചേർത്ത് യോജിപ്പിക്കുക .( dessicated coconut ഇല്ലെങ്കിൽ ചിരകിയ തേങ്ങാ എടുത്തു ഒരു പാനിലേക്കു ഇട്ടു ചെറിയ തീയിൽ വറുത്തു എടുക്കുക . കളർ മാറാൻ പാടില്ല . തേങ്ങയുടെ വെള്ളത്തിന്റെ അംശം ഒക്കെ പോയാൽ dessicated coconut റെഡി .)_
_3. ഇനി ഈ ബിസ്ക്കറ്റ് പൊടിയിലേക്കു പാലൊഴിച്ചു നല്ല സോഫ്റ്റ് മാവ് ആക്കിയെടുക്കുക . പതിയെ വേണം കുഴച്ചെടുക്കാൻ ._
_4. ഇനി ഇതിൽ നിന്ന് ചെറിയ ഉരുളകൾ ആക്കി എടുക്കുക . ഉരുളകൾ ഉരുട്ടുമ്പോൾ വിള്ളൽ ഉണ്ടെങ്കിൽ കുറിച്ച് കൂടെ പാൽ ചേർത്ത് കുഴച്ചു എടുക്കുക ._
_5. ഇനി എണ്ണയിലേക്ക് ഇട്ടു വറുത്തു കോരാം . എണ്ണയിലേക്ക് ഇടുമ്പോൾ തന്നെ മീഡിയം ഫ്ലെയിമിൽ ആയിരിക്കണം. അതിനു ശേഷം ലോ ഫ്ലെയിമിൽ വറുത്തെടുക്കാം_
_6. വറുത്തതിന് ശേഷം ചൂടായ പഞ്ചസാര പണിയിലേക്കു ഇടുക . 4-5 മണിക്കൂറിനു ശേഷം എടുക്കുക . _
_ഗുലാബ്‌ ജാമുൻ റെഡി !!_
No photo description available.
2
4 shares
Like

 

Comment
Share

Leave a Reply

Your email address will not be published. Required fields are marked *