"> *അരീരപ്പം* | Malayali Kitchen
HomeRecipes *അരീരപ്പം*

*അരീരപ്പം*

Posted in : Recipes on by : Vaishnavi

_*ആവശ്യമുള്ള ചേരുവകൾ*_
*********************************
_1) പച്ചരി വെള്ളത്തിലിട്ട് കുതിർത്തത് – 1/2 കിലോ_
_2) ഉണക്ക തേങ്ങ. – 2എണ്ണം_
_3) ചുവന്നുള്ളി. – 12എണ്ണം_
_4) നല്ല ജീരകം. -2ടീസ്പൂൺ_
_5) ശർക്കര പാനി – 1/2കിലോ_
_6) ഉപ്പ് – ഒരു നുള്ള്_
_7) വെളിച്ചെണ്ണ. – ഫ്രൈ ചെയ്യാൻ_
_*തയ്യാറാക്കുന്ന വിധം*_
**************************
_പച്ചരി കുതിർത്തു തരിയോടു കൂടി അരച്ചെടുക്കുക. ഉണക്കതേങ്ങയും ചുവന്നുള്ളിയും ജീരകവും മിക്സിയിലിട്ട് നന്നായി ഒതുക്കിയെടുത്ത് അരച്ച പച്ചരിയിലേക്ക് ചേർത്ത് മിക്സാക്കുക. അതിലേക്ക് ശർക്കര പാനിയും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ബോൾസെടുത്ത് കൈയിൽ വെച്ച് പരത്തി നടുവിൽ ചെറിയ കുഴിയാക്കി ചൂടായ വെളിച്ചെണ്ണയിട്ട് ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം._

Leave a Reply

Your email address will not be published. Required fields are marked *