"> പനീർ കറി | Malayali Kitchen
HomeRecipes പനീർ കറി

പനീർ കറി

Posted in : Recipes on by : Vaishnavi

പനീർ: 200 ഗ്രാം
തക്കാളി : 4
തൈര്: 1/2 കപ്പ് (പുളി ഇല്ലാത്ത കട്ട തൈര്)
കറിവേപ്പില: 1/2 കപ്പ്
കശ്മീരി മുളക്: 1.5 tbsp
മഞ്ഞൾ: 1/2 ടീസ്പൂൺ
കുരുമുളക് പൊടി: 1 ടീസ്പൂൺ
ഉപ്പ്
പച്ചമുളക്: 2
ആദ്യം 4 തക്കാളിയും തൈരും സ്മൂത്ത് പേസ്റ്റ് ആയി അരച്ചെടുക്കുക…
ഇനി കറിവേപ്പിലയും പച്ചമുളകും എണ്ണയിൽ വറുത്ത് കോരുക..
ഇപ്പോൾ അതേ പാനിൽ കറിവേപ്പില വറുക്കാൻ ഉപയോഗികച്ച എണ്ണയിൽ നിന്ന് 2 tbsp ഓയിൽ ഒഴിച്ച് വളരെ കുറഞ്ഞ തീയിൽ മഞ്ഞൾ, കാശ്മീരി മുളക് കുരുമുളക് വഴറ്റുക…
ഇനി തക്കാളി – തൈര് പേസ്റ്റ് ചേർത്ത് എണ്ണ തെളിയും വരെ വേവിക്കുക.
ഇനി പനീർ (ഞാൻ ഗ്രേറ്റ് ചെയ്ത പനീർ ചേർക്കുക നിങ്ങൾക്ക് ക്യൂബ് ആയും ചേർക്കാം…) ചേർത്ത്
5 മിനിറ്റ് വേവിക്കുക, ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർക്കുക, അവസാനം വറുത്ത കറിവേപ്പില കൈകൊണ്ട് പൊടിച്ചതിന് ശേഷം ചേർക്കുക. ഒപ്പം തന്നെ വറുത്തപച്ചമുളകും ചേർക്കുക..

Leave a Reply

Your email address will not be published. Required fields are marked *