"> ഹണി ചിക്കൻ | Malayali Kitchen
HomeRecipes ഹണി ചിക്കൻ

ഹണി ചിക്കൻ

Posted in : Recipes on by : Vaishnavi

ചേരുവകൾ
*************
_ബോൺലെസ്സ് ചിക്കൻ – 250 ഗ്രാം_
_തേൻ – 3 ടേബിൾ സ്പൂൺ_
_കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ_
_വിനാഗിരി – 1 ടേബിൾ സ്പൂൺ_
_സോയാ സോസ് – 2 ടേബിൾസ്പൂൺ_
_ജിഞ്ചർ, ഗാർലിക് പേസ്റ്റ് – 1 ടീസ്പൂൺ_
_മോര് – 1/4 കപ്പ്_
_മൈദ – 1/2 കപ്പ്_
_കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ_
_എണ്ണ – വറുക്കാൻ ആവശ്യത്തിന്_.
_ഉപ്പ് – ആവശ്യത്തിന്_
തയ്യാറാക്കുന്ന വിധം
**********************
_ആദ്യമായി കഴുകി വൃത്തിയാക്കിയ ചിക്കൻ പീസിലേക്ക് ഉപ്പും, ജിഞ്ചർ, ഗാർലിക് പേസ്റ്റും പേർത്ത് 5 മിനിറ്റ് വയ്ക്കുക._
_ശേഷം മൈദയിലേക്ക് മുക്കി മോരിൽ മുക്കി വീണ്ടും മൈദയിൽ പുരട്ടി 3 മിനിട്ട് വയ്ക്കുക._
_ചൂടായ എണ്ണയിൽ ചെറിയ തീയിലിട്ട് വറുത്ത് കോരുക. മറ്റൊരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് തേൻ, കുരുമുളക് പൊടി, സോയാ സോസ് ,വിനാഗിരി എന്നിവ ഒരോന്ന് ചേർത്തിളക്കുക._
_1 ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാൻ മറക്കരുത്._.
_പിന്നീട് വറുത്ത് വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. കിടിലൻ ഹണി ചിക്കൻ റെഡിയായി കഴിഞ്ഞു._

Leave a Reply

Your email address will not be published. Required fields are marked *