"> *പപ്പായ സാമ്പാർ* | Malayali Kitchen
HomeRecipes *പപ്പായ സാമ്പാർ*

*പപ്പായ സാമ്പാർ*

Posted in : Recipes on by : Vaishnavi

_*ആവശ്യമുള്ള സാധനങ്ങള്*_
*******************************
_പപ്പായ- ഒന്ന് ചെറുത്_
_ചുവന്നുള്ളി- നൂറ് ഗ്രാം_
_പച്ചമുളക്- മൂന്നെണ്ണം_
_തുവരപ്പരിപ്പ്- നൂറ് ഗ്രാം_
_മഞ്ഞള്പ്പൊടി-പാകത്തിന്_
_പുളി- നെല്ലിക്ക വലിപ്പം_
_സാമ്പാര് പൊടി- രണ്ട് ടേബിള് സ്പൂണ്_
_കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്‌_
*തയ്യാറാക്കുന്ന വിധം*
************************
_പരിപ്പ് കുക്കറില് വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്പ്പൊടി എന്നിവ ചേര്ത്ത് പാകത്തിന് ഉപ്പും ചേര്ത്ത് വേവിക്കുക._
_വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്ക്കാം. ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം. ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര് പൊടി ചേര്ത്തിളക്കാം. ഇത് വീണ്ടും അല്പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്._

Leave a Reply

Your email address will not be published. Required fields are marked *