"> *കട്ടിപ്പരിപ്പ്* | Malayali Kitchen
HomeRecipes *കട്ടിപ്പരിപ്പ്*

*കട്ടിപ്പരിപ്പ്*

Posted in : Recipes on by : Vaishnavi

*ചേരുവകൾ*
****************
_1. ചെറുപയർ പരിപ്പ്‌ – അര കപ്പ്_
_2. തേങ്ങ – കാൽ കപ്പ്_
_3. ചെറിയ ജീരകം – അര ടീ സ്പൂൺ_
_4. പച്ചമുളക് – 3 എണ്ണം_
_5. വെള്ളം – ആവശ്യത്തിന്_
_6. ഉപ്പ് – ആവശ്യത്തിന്_
_7. മഞ്ഞൾപൊടി – അര ടീ സ്പൂൺ_
_8. നെയ്യ് – 1 ടീ സ്പൂൺ_
_9. വറ്റൽമുളക് – 3 എണ്ണം_
_10.ചെറിയ ഉള്ളി – 4 എണ്ണം_
_11.കറിവേപ്പില_
*തയ്യാറാക്കുന്ന വിധം*
**************************
▪ _(ചെറുപയർ പരിപ്പ് അര മണിക്കൂറെങ്കിലും കുതിർത്തു വെച്ചാൽ പെട്ടെന്ന് വെന്തുകിട്ടും)_
▪ _കുക്കറിലേക്ക് ചെറുപയർ പരിപ്പ്, മഞ്ഞൾ പൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക._
▪ _ശേഷം തേങ്ങ , പച്ചമുളക് , ചെറിയ ജീരകം , ആവശ്യത്തിന് വെള്ളവും ചേർത്തരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക._
▪ _ശേഷം പാനിൽ നെയ്യ് ചൂടാക്കി ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക._
▪ _ഇപ്പൊ നമ്മുടെ സദ്യയിലേക്കുള്ള രുചികരമായ കട്ടി പരിപ്പ് റെഡി ആയിട്ടുണ്ട്._

Leave a Reply

Your email address will not be published. Required fields are marked *