"> *പെപ്പർ ചിക്കൻ* | Malayali Kitchen
HomeRecipes *പെപ്പർ ചിക്കൻ*

*പെപ്പർ ചിക്കൻ*

Posted in : Recipes on by : Vaishnavi

_*ആവശ്യമുള്ള സാധനങ്ങൾ*_
********************************
_ചിക്കൻ – ഒരു കിലോ_
_കുരുമുളക് ചതച്ച്‌ എടുത്തത്‌ (പൊടിക്കരുത് ) – മൂന്ന് ടേബിള്സ്പൂണ്_
_നാരങ്ങ നീര് – രണ്ട് ടി സ്പൂണ്_
_സവാള നീളത്തില് കനം കുറച്ച് അരിഞ്ഞത് – മൂന്ന്_
_തക്കാളി നീളത്തില് അരിഞ്ഞത്‌ – ഒന്ന്_
_പച്ചമുളക് നടുകെ കീറിയത് – അഞ്ച്_
_ഇഞ്ചി വെളുത്തുള്ളി ചതച്ചത് – രണ്ട് ടീസ്പൂൺ_
_മഞ്ഞള്പ്പൊടി – അരടീസ്പൂൺ_
_ഗരംമസാല – ഒരുടീസ്പൂൺ_
_മല്ലി പൊടി – രണ്ട് ടീസ്പൂൺ_
_പെരുംജീരകം പൊടിച്ചത് – കാല് ടീസ്പൂൺ_
_എണ്ണ – ആവശ്യത്തിന്_
_കറിവേപ്പില – രണ്ട് തണ്ട്_
_ഉപ്പ് – പാകത്തിന്_
_*പാകം ചെയ്യുന്ന വിധം*_
****************************
_കോഴിയിറച്ചി ചെറിയ കഷണങ്ങള് ആക്കി നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് ചതച്ച് എടുത്ത കുരുമുളകും, മഞ്ഞള്പ്പൊടിയും നാരങ്ങ നീര് ചേര്ത്ത് നന്നായി തേച്ചു പിടുപ്പിക്കുക._
_എന്നിട്ട് ഇരുപതു മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കുക._
_അടി കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കിയ ശേഷം സവാള വഴറ്റുക,_
_സവാള പകുതി വഴന്നു കഴിയുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്‌ ചേർത്ത് വഴറ്റുക._
_സവാളയും ഇഞ്ചിയും വെളുത്തുള്ളിയും വഴന്നു കഴിയുമ്പോൾ കറിവേപ്പിലയും പച്ച മുളക് കീറിയതും ചേര്ക്കുക._
_കുറച്ച് ഉപ്പ് ചേര്ത്താല് സവാള പെട്ടന്ന് വഴന്നു കിട്ടും._
_സവാളയുടെ നിറം ബ്രൌണ് നിറമായി മാറി തുടങ്ങുമ്പോള് തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്ത്ത് വഴറ്റുക._
_പൊടികൾ ചേർത്ത് വീണ്ടും വഴറ്റുമ്പോൾ കരിയാതെ ഇരിക്കാൻ തീ കുറച്ച് വെച്ച് അൽപ്പം എണ്ണ ഒഴിച്ച് കൊടുക്കുക. രണ്ട് ടീസ്പൂൺ മതി എണ്ണ._
_അതിനു ശേഷം അരിഞ്ഞു വച്ച തക്കാളി ചേർക്കുക._
_ഒരു കൈ വെള്ളവും ചേർത്ത് ഒരു മിനിറ്റ് അടച്ചു വേവിക്കുക. തീ കുറച്ചു വെച്ച് വേണം വേവിക്കാൻ._
_അതിനു ശേഷം ചിക്കൻ ചേർത്ത് നന്നായി ഇളക്കുക._
_ആവശ്യത്തിന് ഉപ്പു ചേർക്കുക._
_മസാല ചിക്കൻ കഷ്ണത്തിൽ മുഴുവനും പിടിച്ചു എന്ന് ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന് മറക്കരുത് ._
_വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .ഇറച്ചി നന്നായി വെന്തു കഴിയുമ്പോള് അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാതെ സൂക്ഷിക്കുക._
_ചാറു കുറുകുമ്പോള് തീ അണക്കുക._
_പെപ്പെര് ചിക്കന് റെഡിയായി._
_അല്പം തണുത്ത ശേഷം രുചികരമായ പെപ്പെര് ചിക്കന് ചപ്പാത്തി ,അപ്പം ,ചോറ് ഇവയുടെ കൂടെ കഴിയ്ക്കാവുന്നതാണ്.._

Leave a Reply

Your email address will not be published. Required fields are marked *