12 January, 2022
ചിക്കൻ മന്തി

ചേരുവകൾ
ചിക്കൻ : 1kg
ജീരകം ചതച്ചത് :1.5 ടീ സ്പൂണ്
കുരുമുളക് ചതച്ചത് : 1.5 ടീ സ്പൂണ്
മാഗി ചിക്കൻ സ്റ്റോക്ക് ക്യൂബ് : 3 എണ്ണം
അറബിക് മസാല : 2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
പുതിന ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഓയിൽ : 5 ടേബിൾ സ്പൂണ്
ചോറ് ഉണ്ടാക്കാൻ
ബസുമതി അരി : 4 കപ്പ്
പട്ട, ഗ്രാമ്പു, ഏലയ്ക്ക,വഴന ഇല: 4 എണ്ണം വീതം..
ഉണക്ക നാരങ്ങ : 1
വെള്ളം
ഉപ്പ്
ബട്ടർ : 2 ടേബിൾ സ്പൂണ്
തയ്യാറാക്കുന്ന വിധം
അരി കഴുകി 1 മണിക്കൂർ കുതിർത്തു വെക്കുക.ശേഷം പാകത്തിന് വെള്ളം ഒഴിച്ച് ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്തു വേവിച്ചെടുക്കുക..ചിക്കൻ കഴുകി എടുത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി കുത്തി കൊടുക്കുക. അല്ലെങ്കിൽ ഒന്ന് വരഞ്ഞെടുക്കുക.ബാക്കി ഉള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുത്തു 2 മണിക്കൂർ വെക്കുകശേഷം ചിക്കൻ വേവിക്കുക. വെള്ളം ചേർക്കേണ്ട.. ചിക്കനിൽ ഉള്ള വെള്ളം തന്നെ മതി..അടച്ചു വെച്ചു വേവിക്കുക. വെന്തു കഴിഞ്ഞു തീ കൂട്ടി ഇട്ട് അതിൽ ഉള്ള ഓയിലിൽ തന്നെ ഫ്രൈ ആക്കി എടുക്കുക.
ചിക്കന് നല്ല റെഡ് കളർ വേണമെങ്കിൽ കുറച്ചു ഫുഡ് കളർ ചേർക്കാം.ചോറ് വെന്തു കഴിഞ്ഞു വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത് ചൂടോടെ തന്നെ ചിക്കന്റെ മേൽ ഇടുക..