"> കിഴങ്ങ് കറി | Malayali Kitchen
HomeFood Talk കിഴങ്ങ് കറി

കിഴങ്ങ് കറി

Posted in : Food Talk on by : Sandhya

ചേരുവകൾ;

ഉരുള കിഴങ്ങ് – 2
സവാള – 1
പച്ച മുളക് – 4
ഇഞ്ചി , വെളുത്തുള്ളി – 1/2 ടേബിൾ സ്പൂണ്‍ വീതം
മല്ലി പൊടി – 1 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി – 1/2 ടീ സ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1/4 ടീ സ്പൂണ്‍
തേങ്ങ പാൽ – 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

കിഴങ്ങ് ഉപ്പും , വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ച ശേഷം തൊലി കളഞ്ഞു ക്യുബ്സ് ആയി മുറിച്ചു വെക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു സവാള വഴറ്റുക. കറി വേപ്പില , പച്ച മുളക് , ഇഞ്ചി , വെളുത്തുള്ളി ചേർക്കുക. ലോ ഫ്ലെമിൽ മല്ലി , മഞ്ഞൾ , പെരും ജീരകം പൊടികൾ ചേർത്ത് ഇളക്കുക.കിഴങ്ങും , 1 കപ്പ്‌ വെള്ളവും ,ഉപ്പും ചേർത്ത് തിളപ്പിക്കുക. കറി കുറുകി വരുമ്പോൾ തേങ്ങ പാൽ ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു ഓഫ്‌ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *