17 January, 2022
ഉണക്ക ചെമ്മീന് റോസ്റ്റ്

ചേരുവകൾ
ഉണക്ക ചെമ്മീൻ. -1 പിടി
സവാള -2
തക്കാളി -2
പച്ചമുളക് -2
ഇഞ്ചി അരിഞത്-1/4 റ്റീസ്പൂൺ
വെള്ളുതുള്ളി അരിഞത്-1/4 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
മഞൾ പൊടി- 1/4 റ്റീസ്പൂൺ
മുളക് പൊടി -1 റ്റീസ്പൂൺ
മല്ലി പൊടി -1/2 റ്റീസ്പൂൺ
ഗരം മസാല. -1/4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ,കടുക്
തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീൻ കഴുകി വ്രിതിയ്യാക്കി വക്കുക.പാനിൽ എണ്ണ ചൂടാക്കി ഉണക്ക ചെമ്മീൻ ഇട്ട് ചൂടാക്കി ചെറുതായി വറുത് എടുത് മാറ്റി വക്കുക.അതെ എണ്ണയിലെക്ക് കടുക് ഇട്ട് പൊട്ടിച്ച് സവാള ചെർത് വഴട്ടുക. ശെഷം കറിവേപ്പില, പച്ചമുളക് ,ഇഞ്ചി,വെള്ളുതുള്ളി,ചെർത് വഴട്ടി, തക്കാളി ചെർത് വഴട്ടുക.തക്കാളി ഉടഞു വരുംബൊൾ മഞൾ പൊടി,മുളകു പൊടി,മല്ലി പൊടി ഇവ കൂടി ചെർത് ഇളക്കി,പാകതിനു ഉപ്പും ചെർത് വഴട്ടി പച്ച മണം മാറുംബൊൾ ഉണക്ക ചെമ്മീൻ ചെർക്കുക.നന്നായി ഇളക്കി ഗരം മസാല കൂടി ചെർത് 3 മിനുറ്റ് അടചു വെവിക്കുക.