"> തക്കാളി ജാം | Malayali Kitchen
HomeFood Talk തക്കാളി ജാം

തക്കാളി ജാം

Posted in : Food Talk on by : Sandhya

ചേരുവകൾ

  • തക്കാളി – ഒരു കിലോഗ്രാം
  • പഞ്ചസാര – ഒരു കപ്പ്
  • കറുവപ്പട്ട – ഒരു ചെറിയ കഷണം
  • ഗ്രാമ്പൂ – 4 എണ്ണം
  • ഇഞ്ചി നീര് – രണ്ട് ടീസ്പൂൺ
  • നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
  • കോൺഫ്ലോർ – ഒരു ടേബിൾ സ്പൂൺ
  • വെള്ളം – മൂന്ന് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • തക്കാളി കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. (ആവശ്യമുണ്ടെങ്കിൽ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക)
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തക്കാളി അരച്ചത്, പഞ്ചസാര, ഗ്രാമ്പു, കറുവപ്പട്ട, ഇഞ്ചി നീര് ഇവ ചേർത്ത് തിളപ്പിച്ച് കുറുക്കി എടുക്കുക.
  • വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ നാരങ്ങാനീര്, കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് ഇവ ചേർത്ത് ഇളക്കുക.
  • വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക.
  • ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
  • പുറത്ത് ഒരാഴ്ച വരെയും ഫ്രിഡ്ജിനുള്ളിൽ രണ്ടു മാസം വരെയും കേടാകാതെ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *