"> അവൽ ചമ്മന്തിപ്പൊടി | Malayali Kitchen
HomeRecipes അവൽ ചമ്മന്തിപ്പൊടി

അവൽ ചമ്മന്തിപ്പൊടി

Posted in : Recipes on by : Sandhya

ആവശ്യമായ ചേരുവകൾ

അവൽ ഒരു കപ്പ്‌
വറ്റൽ മുളക് 10 എണ്ണം
ഇഞ്ചി 2 സ്പൂൺ
തേങ്ങ 4 സ്പൂൺ
പുളി ഒരു ചെറിയ കഷ്ണം
ജീരകം ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കായ പൊടി അര സ്പൂൺ
കറിവേപ്പില 3 തണ്ട്

തയാറാക്കുന്ന രീതി

ഒരു ചീനച്ചട്ടിയിൽ അവൽ നന്നായി വറുത്തു മാറ്റി വയ്ക്കുക. ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽ മുളക്, ജീരകം, കറി വേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക.
എല്ലാം നന്നായി വറുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്ത്, ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്ത് നന്നായി വറുത്തു എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *