"> മുളപ്പിച്ച പയര്‍ സാലഡ് | Malayali Kitchen
HomeRecipes മുളപ്പിച്ച പയര്‍ സാലഡ്

മുളപ്പിച്ച പയര്‍ സാലഡ്

Posted in : Recipes on by : Sandhya

ചേരുവകള്‍

ചെറുപയര്‍- 100 ഗ്രാം
തക്കാളി- ഒന്ന്
ക്യാരറ്റ്- ഒന്ന്
പച്ചമുളക്- രണ്ട്
നാരങ്ങ- 1 എണ്ണം
മല്ലിയില, ഉപ്പ്- ആവശ്യത്തിന്
വെള്ളരി- 1 എണ്ണം

തയ്യാറാക്കുന്ന വിധം

തലേദിവസം രാവിലെ വെള്ളത്തില്‍ ഇട്ടുവച്ച ചെറുപയര്‍ രാത്രി വാര്‍ത്തു വെയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയര്‍ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയര്‍ ഇഡ്ഡലിത്തട്ടില്‍ വെച്ച് 10മിനിറ്റ് ആവി കയറ്റുക. ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയര്‍ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *