23 May, 2022
ഉരുളക്കിഴങ്ങ് മസാല

ചേരുവകൾ
- ഉരുളക്കിഴങ്ങ് : 3
- സവാള : 1
- പച്ചമുളക് : 2
- ഇഞ്ചി : 1ടേബിൾ സ്പൂൺ
- തക്കാളി : 2
- മഞ്ഞൾപ്പൊടി : 1 ടീസ്പൂൺ
- മുളകുപൊടി : 2 ടീസ്പൂൺ
- ആംചൂർ പൊടി : 1 ടീസ്പൂൺ
- ഉപ്പ്
- എണ്ണ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചെടുക്കുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക. പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു വഴറ്റുക. തക്കാളി ചേർത്ത് വഴറ്റി എണ്ണ തെളിഞ്ഞാൽ ഉരുളക്കിഴങ്ങു ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. അവസാനം ആംചൂർ പൊടി ചേർത്ത് നന്നായി യോജിപ്പിച്ചു വാങ്ങുക. ഉരുളക്കിഴങ്ങ് മസാല തയാർ