"> ഓട്സ് ബോണ്ട | Malayali Kitchen
HomeFood Talk ഓട്സ് ബോണ്ട

ഓട്സ് ബോണ്ട

Posted in : Food Talk on by : Sandhya

ചേരുവകൾ

 • ഓട്സ് – 1 കപ്പ്‌
 • റവ  – 1 കപ്പ്‌
 • മൈദ  – 1/2 കപ്പ്‌
 • അധികം പുളി ഇല്ലാത്ത തൈര് – 1 കപ്പ്‌
 • ബേക്കിങ് സോഡ    –  1/8 ടീസ്പൂൺ
 • ഉള്ളി         – 1/2 കപ്പ്‌
 • പച്ചമുളക്  – 4 എണ്ണം
 • ഇഞ്ചി  – 1 ടേബിൾ സ്പൂൺ
 • തേങ്ങാക്കൊത്ത്‌  –  1/2 കപ്പ്‌
 • മല്ലിയില – 2 ടേബിൾസ്പൂൺ
 • ഉപ്പ്  – ആവശ്യത്തിന്
 • എണ്ണ  – വറുക്കുവാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഓട്സും റവയും മൈദയും ഉപ്പും ബേക്കിങ് സോഡയും നന്നായി യോജിപ്പിക്കുക.
 • അതിലേക്കു തൈരും ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി മാവ് 10 മിനിറ്റ് വയ്ക്കുക.
 • 10 മിനിറ്റിനു ശേഷം അതിലേക്കു ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്തിളക്കി ഇഡ്ഡലി മാവിന്റെ പരുവത്തിലാക്കി എടുക്കുക.
 • 10  മിനിറ്റു കൂടി റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക.
 • 10 മിനിറ്റിനു ശേഷം ചെറിയ ചെറിയ ബോളുകളാക്കി വറുത്തെടുക്കുക.
 • ചായയ്ക്കൊപ്പം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *