24 June, 2022
വെജിറ്റബിൾ ഹക്ക നൂഡിൽസ്

ചേരുവകൾ :
• നൂഡിൽസ് – 300 ഗ്രാം
• ഉപ്പ് – 1/2 ടീസ്പൂൺ
• ഓയിൽ – 1 – 2 ടേബിൾസ്പൂൺ
• വെള്ളം – 1 1/2 ലിറ്റർ
• ഓയിൽ – 2 – 3 ടേബിൾസ്പൂൺ
• പഞ്ചസാര (ഓപ്ഷണൽ) – 1/2 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) – 5 അല്ലി
• ഇഞ്ചി (അരിഞ്ഞത്) – 1 ഇഞ്ച്
• സവാള (അരിഞ്ഞത്) – 2 മീഡിയം
• ഉപ്പ് – ആവശ്യത്തിന്
• കാരറ്റ് (അരിഞ്ഞത്) – 1 മീഡിയം
• കാബേജ് (അരിഞ്ഞത്) – 1 കപ്പ്
• കുരുമുളകുപൊടി – 1/2 ടീസ്പൂൺ
• കാപ്സിക്കം (അരിഞ്ഞത്) – 1 മീഡിയം
• മഷ്റൂം (അരിഞ്ഞത്) – 100 ഗ്രാം
• സ്പ്രിങ് ഒണിയൻ – 2 ടേബിൾസ്പൂൺ
• സോയ സോസ് – 1 ടേബിൾസ്പൂൺ
• റെഡ് ചില്ലി സോസ് – 1 ടേബിൾസ്പൂൺ
• വിനാഗിരി (ഓപ്ഷണൽ) – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം :
ഒരു ഫ്രൈയിങ് പാനിൽ വെള്ളം തിളപ്പിച്ച ശേഷം ഉപ്പും ഓയിലും നൂഡിൽസും ചേർത്തു വേവിക്കാം, ശേഷം വെള്ളം ഊറ്റുക, നൂഡിൽസിലോട്ട് തണുത്ത വെള്ളം ഒഴിച്ച് വീണ്ടും അരിച്ച് എടുക്കാം.
•ചൂടായ ഫ്രൈയിങ് പാനിൽ ഓയിൽ ചേർത്തശേഷം പഞ്ചസാര, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് 1 മിനിറ്റ് ഇളക്കുക, ശേഷം സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.
ഇതിലേക്കു കാരറ്റ്, കാബേജ്, കാപ്സിക്കം, മഷ്റൂം, കുരുമുളകുപൊടി എന്നിവ ചേർത്തു 3 – 4 മിനിറ്റ് ഇളക്കുക, ശേഷം സ്പ്രിങ് ഒണിയൻ, സോയ സോസ്, റെഡ് ചില്ലി സോസ്, വിനാഗിരി എന്നിവ ചേർത്തു നന്നായി ഇളക്കിയ ശേഷം വേവിച്ച നൂഡിൽസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക.
• ഒരു പാത്രത്തിൽ നൂഡിൽസ് ഇട്ട് മുകളിലായി സ്പ്രിങ് ഓണിയൻ അരിഞ്ഞതു ചേർത്ത് അലങ്കരിക്കുക. ചൂടോടെ വിളമ്പാം.