"> തേങ്ങാക്കൊത്ത് അച്ചാർ | Malayali Kitchen
HomeFood Talk തേങ്ങാക്കൊത്ത് അച്ചാർ

തേങ്ങാക്കൊത്ത് അച്ചാർ

Posted in : Food Talk on by : Sandhya

ചേരുവകൾ

  • തേങ്ങ – ഒരെണ്ണം
  • വെളുത്തുള്ളി – 4 സ്പൂൺ
  • ഇഞ്ചി – 4 സ്പൂൺ
  • പച്ചമുളക് – 4 സ്പൂൺ
  • കറിവേപ്പില – 4 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1 സ്പൂൺ
  • മുളകുപൊടി – 3 സ്പൂൺ
  • ചെറിയ ജീരകം – 2 സ്പൂൺ
  • വറ്റൽ മുളക് – 10 എണ്ണം
  • കായപ്പൊടി – ഒന്നര സ്പൂൺ
  • ഉലുവ – ഒരു സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിപ്പൊടി – കാൽ സ്പൂൺ
  • വെള്ളം -കാൽ കപ്പ്
  • നല്ലെണ്ണ – 250 ഗ്രാം
  • വിനാഗിരി – ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

തേങ്ങാക്കൊത്തു ചെറുതായി മുറിച്ച ശേഷം കഴുകി മാറ്റി വയ്ക്കുക.ഒരു ചീന ചട്ടിയിൽ വറ്റൽ മുളക്, ഉലുവ, ചെറിയ ജീരകം, കറിവേപ്പില എന്നിവ നന്നായി വറുത്തെടുത്ത ശേഷം മിക്സിയിൽ പൊടിച്ചു എടുത്തു മാറ്റിവയ്ക്കുക.

ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്തു നന്നായി ചൂടായി വരുമ്പോൾ കറിവേപ്പില ചേർക്കുക. ഒപ്പം തേങ്ങാക്കൊത്തും ചേർത്തു നന്നായി വറക്കുക. ബ്രൗൺ കളറായി തുടങ്ങുമ്പോൾ അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

വെള്ളം ചേർത്തു വീണ്ടും നന്നായി കുറുകി എണ്ണ തെളിഞ്ഞു വരുന്നതു വരെ വയ്ക്കുക. ആവശ്യമെങ്കിൽ ഒരു സ്പൂൺ വിനാഗിരി ചേർക്കാവുന്നതാണ്. ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്‌ലിക്കും എല്ലാം ഒപ്പം കഴിക്കാവുന്ന അച്ചാറാണ് തേങ്ങാ അച്ചാർ.

Leave a Reply

Your email address will not be published. Required fields are marked *