"> മത്തങ്ങ ദോശ | Malayali Kitchen
HomeFood Talk മത്തങ്ങ ദോശ

മത്തങ്ങ ദോശ

Posted in : Food Talk on by : Sandhya

ചേരുവകൾ

  • അരി    – 2 കപ്പ്
  • ഉഴുന്ന്   – 1/4 കപ്പ്
  • ഉലുവ   – 1/4 സ്പൂൺ
  • മത്തങ്ങ  – 1/2 കപ്പ്
  • ജീരകം  – 1 സ്പൂൺ
  • ചുവന്ന മുളക്   – 1/2 സ്പൂൺ
  • ഉപ്പ്       – 1 സ്പൂൺ
  • നെയ്യ് / എണ്ണ   – 2 സ്പൂൺ

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും  ഉലുവയും 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു നന്നായി അരച്ചെടുക്കുക. ഈ മാവ് 8 മണിക്കൂർ അടച്ചുവയ്ക്കാം. ശേഷം ഉപ്പു ചേർത്തു നന്നായി കലക്കി വയ്ക്കുക.മിക്സിയുടെ ജാറിലേക്കു മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക, ഈ അരപ്പു മാവിലേക്കു ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.ദോശക്കല്ലു ചൂടാകുമ്പോൾ അതിലേക്കു നെയ്യ് അല്ലെങ്കിൽ എണ്ണ തേച്ചു മാവ് ഒഴിച്ചു നന്നായി പരത്തി രണ്ടു വശവും വേകിച്ച് എടുക്കാം. നല്ല മൊരിഞ്ഞ മഞ്ഞ നിറത്തിലെ ദോശയാണു മത്തങ്ങ ദോശ.ചുവന്ന മുളകും ജീരകവും എല്ലാം ചേർക്കുന്നതു കൊണ്ടു തന്നെ മറ്റു കറികൾ ഒന്നും ഇല്ലെങ്കിലും ഈ ദോശ കഴിക്കാം. സാധാരണ സാമ്പാർ, ചമ്മന്തി എല്ലാം ഇതിനൊപ്പം വളരെ രുചികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *