"> ബ്രെഡ് പുട്ട് | Malayali Kitchen
HomeFood Talk ബ്രെഡ് പുട്ട്

ബ്രെഡ് പുട്ട്

Posted in : Food Talk on by : Sandhya

ചേരുവകൾ

ബ്രെഡ് – 1 പാക്കറ്റ്
തേങ്ങ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ മൊരിഞ്ഞ അരികുകള്‍ പൊളിച്ച് മാറ്റുക . എന്നിട്ട് ബ്രഡ് മിക്സിയിൽ ഇട്ട് നന്നായി പൊടിക്കുക . ഇതില്‍ ഉപ്പ് ഇടേണ്ട ആവശ്യമില്ല . വേണമെങ്കില്‍ വെള്ളം 1സ്പൂൺ ചേര്‍ത്ത് ഇളക്കാം .എന്നിട്ട് പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങാ ചിരകിയത് അല്പം ഇടുക . തുടര്‍ന്ന് ബ്രഡ് പൊടിച്ചത് നിറക്കുക . പകുതി ആവുമ്പോള്‍ പിന്നെയും അല്പം തേങ്ങാ ചിരകിയത് ഇടുക . തുടര്‍ന്ന് ബ്രഡ് പൊടിച്ചത് ഇട്ട് പുട്ടുകുറ്റി നിറക്കുക .സാധാരണ പുട്ട് വേവിക്കുന്നത് പോലെ ആവിയില്‍ വേവിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *